ഹൈദരാബാദ്:പബ്‌ജി ആരാധകർ ഏറെ കാത്തിരുന്ന പബ്‌ജി മൊബൈൽ 3.6 അപ്‌ഡേറ്റ് എത്തി. ഇന്ന് (2025 ജനുവരി 9) മുതൽ അപ്‌ഡേറ്റ് ഓൺലൈനിൽ ലഭ്യമാകുമെന്ന് പബ്‌ജി മൊബൈൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മുൻപ് അറിയിച്ചിരുന്നു. ആൻഡ്രോയ്‌ഡ് ഉപകരണങ്ങളിലും ഐഒഎസിലും അപ്‌ഡേറ്റ് ലഭ്യമാവും. പബ്‌ജിയെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതാണ് പബ്‌ജി മൊബൈൽ 3.6 അപ്‌ഡേറ്റ്. പബ്‌ജി മൊബൈൽ 3.6ന്‍റെ ബീറ്റ വേർഷൻ നേരത്തെ ലഭ്യമായിരുന്നു.
അപ്‌ഡേറ്റിൽ ലഭ്യമാവുന്ന പുതിയ ഫീച്ചറുകൾ:
അപ്‌ഡേറ്റിൽ അക്വാ ഡ്രാഗൺ, വേൾഡ് വിൻഡ് ടൈഗർ തുടങ്ങിയ എബിലിറ്റികൾക്ക് പുതിയ മെക്കാനിക്‌സ് ലഭിക്കും. ഒപ്പം പുതിയ ഫ്ലോട്ടിങ് ദ്വീപുകളും യുദ്ധം മെച്ചപ്പെടുത്താനുള്ള പാണ്ട വെഹിക്കിളും അപ്‌ഡേറ്റിനൊപ്പം ലഭിക്കും. ഈ എലമെന്‍റൽ പവറുകൾക്ക് പുറമെ അപ്‌ഡേറ്റിനൊപ്പം ഒരു ജാപ്പനീസ് തീമും ലഭ്യമാവും. സർവൈവൽ ഡ്രോപ്പ് എന്ന പുതിയ ഗെയിമിങ് മോഡ് അപ്‌ഡേറ്റിനൊപ്പം ലഭിക്കും. പുതിയ എയർ ഡ്രോപ് മെക്കാനിക്‌സും പ്ലേസോൺ മെക്കാനിക്‌സും ഫീച്ചർ ചെയ്യുന്നതാണ് പുതിയ ഗെയിമിങ് മോഡ്. കൂടാതെ, ഗെയിമർക്ക് ആയുധങ്ങൾ, ഹെൽമെറ്റുകൾ, കവചങ്ങൾ, ബാക്ക്‌പാക്കുകൾ തുടങ്ങിയവയുടെ പവർ മെച്ചപ്പെടുത്തുന്നതിന് ഫേബിൾഡ് സ്‌പെഷ്യൽ ട്രേയ്‌റ്റ്‌സ് (Fabled special traits) ഉപയോഗിക്കാനാവും. കൂടാതെ പുതിയ റിവാർഡുകളും ലഭിക്കും.
അപ്‌ഡേറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
അപ്‌ഡേറ്റ് ചെയ്‌ത പബ്‌ജി മൊബൈൽ 3.6 ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാനാവും. ഇതിനായി ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾ ഗൂഗിൾ പ്ലേസ്റ്റോറും ഐഒഎസ് ഉപയോക്താക്കൾ ആപ്പ് സ്റ്റോറും തുറന്ന് പബ്‌ജി മൊബൈൽ എന്ന് തിരയുക. തുടർന്ന് 'അപ്ഡേറ്റ്' ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
ഗെയിമിലെ ഓരോ എബിലിറ്റികൾക്കും പുതുതായി അതുല്യമായ ശക്തിയുള്ള നാല് എലമെന്‍റൽ പവറുകൾ പബ്‌ജി 3.6 അപ്‌ഡേറ്റിൽ ലഭിക്കും. ഫ്ലേമിങ് ഫീനിക്‌സ്, അക്വാ ഡ്രാഗൺ, നേച്ചർ സ്‌പിരിറ്റ്, വേൾഡ് വിൻഡ് ടൈഗർ എന്നിവയാണ്പുതുതായി ലഭ്യമാകാൻ പോകുന്ന നാല് എബിലിറ്റികൾ. ഇത് കളിയുടെ തലം തന്നെ മൊത്തത്തിൽ മാറ്റിമറിക്കും. ഇവ ഓരോന്നായി പരിശോധിക്കാം.
ഫ്ലേമിങ് ഫീനിക്‌സ്(ഫയർ):
ഗെയിമറുടെ ചലന വേഗത വർധിപ്പിക്കുകയും ഫയർ ആക്രമണം നടത്താൻ ശേഷിയുള്ളതുമായ തീ അടിസ്ഥാനമാക്കിയുള്ള എബിലിറ്റിയാണ് ഫ്ലേമിങ് ഫീനിക്‌സ്. ഈ കഴിവ് പ്രയോജനപ്പെടുത്തി പബ്‌ജി കളിക്കുന്നയാൾക്ക് ടാർഗെറ്റ് ചെയ്‌ത പ്രദേശത്തേക്ക് വലിയ തോതിൽ തീ കൊണ്ടുള്ള ആക്രമണം നടത്താം. ഈ എബിലിറ്റി പ്രയോജനപ്പെടുത്തുമ്പോൾ സ്‌ക്രീനിൽ ടൈമർ കാണിക്കും. ടൈമർ തീർന്നാൽ പിന്നെ തീ പുറത്തുവിടാൻ കഴിയില്ല. എന്നാൽ കൂൾഡൗൺ സമയം അവസാനിച്ചതിന് ശേഷം വീണ്ടും ഈ എബിലിറ്റി ഉപയോഗിക്കാനാകും.
അക്വാ ഡ്രാഗൺ (വെള്ളം):
വെള്ളം കൊണ്ട് ശത്രുവിന് തടസം സൃഷ്‌ടിക്കുന്നതാണ് അക്വാ ഡ്രാഗൺ എബിലിറ്റി. ഈ കഴിവ് പ്രയോജനപ്പെടുത്തുമ്പോൾ പബ്‌ജി ഗെയിമർക്ക് വാട്ടർ ഡ്രാഗൺ വഴി വെള്ളം കൊണ്ട് ശത്രുവിന് അടുത്തെത്താൻ പറ്റാത്ത രീതിയിൽ തടസം സൃഷ്‌ടിക്കാനാകും. അക്വാ ഡ്രാഗൺ വഴി പുറത്തുവിടുന്ന വെള്ളം കാരണം ശത്രുവിന് നിങ്ങളെ കണ്ടെത്താൻ സാധിക്കില്ല. എന്നാൽ ഗെയിമിലെ കഥാപാത്രങ്ങൾ, വാഹനങ്ങൾ, ബുള്ളറ്റുകൾ, എറിയാവുന്ന വസ്‌തുക്കൾ എന്നിവയ്‌ക്ക് വെള്ളത്തിലൂടെയും കടന്നുപോകാമെന്നതിനാൽ തന്നെ അക്വാ ഡ്രാഗൺ ശത്രുക്കളിൽ നിന്ന് പൂർണ്ണ സുരക്ഷ നൽകുന്നില്ല. വെടിയുണ്ടകൾ മൂലമുണ്ടാകുന്ന കേടുപാടുകൾ കാരണം നിങ്ങളുടെ മതിലിന്‍റെ ബലം കുറയാനിടയുണ്ട്. സ്റ്റിക്കി സാഹചര്യങ്ങളിൽ നിന്ന് നിങ്ങളെ സഹായിക്കുന്ന എബിലിയാണിത്.
നേച്ചർ സ്‌പിരിറ്റ് (മാൻ):
ഓട്ടത്തിലെ വേഗതയ്‌ക്ക് പേരുകേട്ട ഒരു മൃഗമാണ് മാൻ. ദീർഘദൂര യാത്ര ചെയ്യാൻ ഗെയിമർക്ക് മാനിനെ പോലെയുള്ള വേഗത ലഭിക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഒരു എബിലിറ്റിയാണ് നേച്ചർ സ്‌പിരിറ്റ്. ശത്രുക്കളുടെ ലൊക്കേഷൻ തിരിച്ചറിയാനും ശത്രുക്കളെ കണ്ടെത്താനും ഈ ഫീച്ചർ വഴി കഴിയും. മാത്രമല്ല, ഗെയിമർക്ക് മാനുകളുടെ സ്ഥാനത്തേക്ക് ടെലിപോർട്ട് ചെയ്യാനും കഴിയും. ഇതുവഴി ശത്രുവിനെതിരെ പെട്ടെന്നുള്ള ആക്രമണങ്ങൾ നടത്താനാവും.
വേൾഡ് വിൻഡ് ടൈഗർ (കാറ്റ്):
ആകാശത്തിൽ വേഗത്തിൽ മേഘങ്ങൾക്കിടയിലൂടെ നീങ്ങാൻ കഴിവുള്ളതാണ് വേൾഡ് വിൻഡ് ടൈഗർ എന്ന പുതിയ എബിലിറ്റി. ഈ എബിലിറ്റി ഉപയോഗപ്പെടുത്താൻ തുടങ്ങിയാൽ നിങ്ങൾക്ക് തോക്ക് പിടിക്കാൻ കഴിയില്ല. എന്നാൽ വിഷമിക്കേണ്ട കാര്യമില്ല. കാരണം ഈ എബിലിറ്റി പ്രയോജനപ്പെടുത്തുമ്പോൾ നിങ്ങൾക്ക് ചുറ്റും സുരക്ഷയ്‌ക്കായി വിൻഡ് ഷീൽഡ് ഉണ്ടാകുമെന്നതിനാൽ തന്നെ ബുള്ളറ്റ് ശരീരത്തിൽ പതിക്കില്ല.
അപ്‌ഡേറ്റിൽ ലഭ്യമാകുന്ന പുതിയ പ്രദേശങ്ങൾ:
സങ്കേതം (Sanctum Area):
സങ്കീർണമായ ഘടനയുംപുരാണ കാലത്തുണ്ടായിരുന്ന ജീവജാലങ്ങളും നിറഞ്ഞ പുതിയ സ്ഥലമാണ് ഇത്. ഗെയിമിന്‍റെ അന്തരീക്ഷം കൂടുതൽ സങ്കീർണമാക്കുന്ന ഈ ലൊക്കേഷൻ ഒപ്പം കൂടുതൽ റിവാർഡുകൾ നൽകുന്നതിനും സഹായിക്കും.
ഫ്ലോട്ടിങ് അയർലൻഡുകൾ (Floating Islands):
ഈ ദ്വീപുകളിലൂടെ സഞ്ചരിക്കുമ്പോൾ മരത്തടിയുടെ പാലത്തിന് മുകളിലൂടെ നടക്കുകയും, പാലം അവസാനിക്കുമ്പോൾ അവിടെ നിന്നും തെന്നിമാറുകയും വേണം. അവതാർ പോലുള്ള ഫാൻ്റസി തീമുകൾക്ക് സമാനമായാണ് ഫ്ലോട്ടിങ് ദ്വീപുകൾ ക്രമീകരിച്ചിരിക്കുന്നത്.
അപ്‌ഡേറ്റിൽ ലഭ്യമാകുന്ന പുതിയ വാഹനങ്ങൾ:
പാണ്ട വെഹിക്കിൾ:
സ്‌പീഡ് ബൂസ്റ്റുകളും പ്രതിരോധ മോഡുകളും വാഗ്‌ദാനം ചെയ്യുന്ന ഒരു വാഹനമാണ് പാണ്ട വെഹിക്കിൾ. യുദ്ധത്തിലും തന്ത്രപരമായ നീക്കങ്ങളിലും ഗെയിമറെ സഹായിക്കാൻ ഈ വാഹനത്തിനാവും.
ഗ്ലൈഡറുകൾ:
വേഗതയിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ ഗ്ലൈഡറുകൾ വഴി സാധിക്കും. വലിയ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന സമയത്ത് യുദ്ധത്തിൽ ഗ്ലൈഡർ സഹായിക്കും.
Also Read:
- ഗെയിമിങ് സ്‌മൂത്താകും, ഒപ്പം ബജറ്റും: ചുരുങ്ങിയ ചെലവിൽ വാങ്ങാവുന്ന അഞ്ച് മികച്ച ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾ
- മികച്ച ഗെയിമിങ് ഫീച്ചറുകൾ, 50എംപി ട്രിപ്പിൾ ക്യാമറ: നിരവധി ഫീച്ചറുകളുമായി iQOO 13 ഇന്ത്യയിലെത്തി
- മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, ആറ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്: സാംസങ് ഗാലക്‌സി എ16 5ജി അവതരിപ്പിച്ചു
- ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ്: വൺപ്ലസ് 13 സീരീസ് അവതരിപ്പിച്ചു: വിൽപ്പന ജനുവരി 10 മുതൽ
- iQOO 13ന് എതിരാളിയാകുമോ വൺപ്ലസ് 13? ആരാണ് കേമൻ ?