ഓപ്പോ എ3 സീരിസിന്‍റെ ഏറ്റവും പുതിയ മോഡലായ ഓപ്പോ എ60 യുഎഇ വിപണിയിലേക്ക്. ഓപ്പോ വെബ്‌സൈറ്റിൽ ഇത് നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച എ3 5ജിയുടെ റീബ്രാൻഡഡ് പതിപ്പാണ് ഇപ്പോൾ യുഎഇയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് 5100എംഎഎച്ച് ബാറ്ററി, മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ്, 50 മെഗാപിക്‌സൽ ക്യാമറ തുടങ്ങി നിരവധി സവിശേഷതകളാണ് ഈ സീരീസിന് നിർമാതാക്കൾ നൽകിയിരിക്കുന്നത്.
ഓപ്പോ എ60 5ജിയുടെ സവിശേഷതകൾ:
- 6.67 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
- ഡൈമൻസിറ്റി 6300 ചിപ്സെറ്റ്
- 6ജിബി റാം + 128 ജിബി സ്റ്റോറേജ്
- 50 മെഗാപിക്‌സൽ ബാക്ക് ക്യാമറ
- 5100 എംഎഎച്ച് ബാറ്ററി
- 45W സൂപ്പർ VOOC ചാർജിങ്
- ആൻഡ്രോയിഡ് 14
ഡിസ്പ്ലേ: 6.67 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്. അതിനോടൊപ്പം 120 Hz റിഫ്രഷ് റേറ്റ്, 1000 nits പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ ലഭിക്കുന്നതായിരിക്കും.
ചിപ്‌സെറ്റ്: മീഡിയടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റ് നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ ചിപ്പിനൊപ്പം Mali-G57 MC2 ജിപിയുവും ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്. ഇതുമൂലം ഉപയോക്താക്കൾക്ക് മികച്ച ഗ്രാഫിക്, ഗെയിമിങ് അനുഭവം ലഭിക്കുന്നതായിരിക്കും.
സ്റ്റോറേജും റാമും: ഓപ്പോ എ60 5 ജി ഫോണിൽ 6 ജിബി LPDDR4X റാമും 128GB eMMC 5.1 ഇൻ്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. ഉപകരണത്തിലെ വെർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ 6 ജിബി റാം വരെ വർധിപ്പിക്കാവുന്നതാണ്. ഇതുമൂലം ഉപഭോക്താക്കൾക്ക് 12 ജിബി വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.