കേരളം

kerala

ETV Bharat / technology

'ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ'; ഡാർക്ക് വെബ് മോണിറ്ററിങ് സൊല്യൂഷനുകളുമായി നോർട്ടൺ - ഡാർക്ക് വെബ് മോണിറ്ററിങ് സൊല്യൂഷന്‍

ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ഡാര്‍ക്ക് വെബ്‌ മോണിറ്ററിങ് സൊല്യൂഷന്‍സുമായി നോര്‍ട്ടണ്‍. സൈബര്‍ തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യമെന്ന് കമ്പനി. സ്‌മാർട്ട്‌ ഫോണുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, ഐമാക് എന്നിവ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സുരക്ഷയാണ് ലക്ഷ്യം.

Norton  Dark Web Monitoring Solutions  ഡാർക്ക് വെബ് മോണിറ്ററിങ് സൊല്യൂഷന്‍  നോർട്ടൺ
Norton Unveils Dark Web Monitoring Solutions To Protect Consumers

By ETV Bharat Kerala Team

Published : Feb 13, 2024, 5:22 PM IST

ചെന്നൈ:ഡാര്‍ക്ക് വെബ്‌ മോണിറ്ററിങ് സൊല്യൂഷന്‍സ്‌ അവതരിപ്പിച്ച് നോര്‍ട്ടണ്‍.ഡാര്‍ക്ക് വെബ്‌ മോണിറ്ററിങ് സൊല്യൂഷന്‍സ്‌ 360 പ്രീമിയം ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുമെന്ന് ജെൻ ഇന്ത്യ ഡയറക്‌ടർ റിതേഷ് ചോപ്ര പറഞ്ഞു. ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങളും വ്യക്തി വിവരങ്ങളും മറ്റുള്ളവരുമായി പങ്കിടുന്നുണ്ടെങ്കില്‍ അത് വേഗത്തില്‍ കണ്ടെത്താന്‍ ഡാര്‍ക്ക് വെബ്‌ മോണിറ്ററിങ്ങിലൂടെ സാധിക്കും (Dark Web Monitoring solutions).

ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വേഗത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്നതാണ് ഡാര്‍ക്ക് വെബ്‌ മോണിറ്ററിങ്. ഇത്തരത്തില്‍ പങ്കിടുന്ന വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്തി അവയ്‌ക്ക് പരിഹാരം കാണാനും അതിനെതിരെ നടപടി സ്വീകരിക്കാനും ഉടനടി സാധിക്കുമെന്നും കമ്പനി പറയുന്നു. സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ നൂതനമായ സുരക്ഷ പാക്കേജുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെന്ന് റിതേഷ് ചോപ്ര പറഞ്ഞു (Norton 360 Premium).

ഡാര്‍ക്ക് വെബ്‌ മോണിറ്ററിങ്ങിലൂടെ ഹാക്കുകളും മറ്റ് നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും കണ്ടെത്താന്‍ സാധിക്കും. ഡാര്‍ക്ക് വെബിലൂടെ നിരന്തരമായി അത്തരം പ്രവര്‍ത്തനങ്ങള്‍ ഡാര്‍ക്ക് വെബ്‌ തെരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുമെന്നും അതിലൂടെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു.

വ്യക്തികളുടെ വിലാസം, ആധാര്‍ നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ എന്നിവ ഡാര്‍ക്ക് വെബ് ഉപയോഗത്തിലൂടെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. 2023 അവസാനത്തോടെ ഏതാനും വ്യക്തികളുടെ ആധാര്‍ നമ്പറുകളും പാസ്‌പോര്‍ട്ടിന്‍റെ വിവരങ്ങളും 815 ദശലക്ഷം ഇന്ത്യക്കാരുടെ പേരും ഫോണ്‍ നമ്പറുകളും ഡാര്‍ക്ക് വെബിലൂടെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു (Gen India Director Ritesh Chopra).

ഇതിന് പുറമെ 2.9 കോടി തൊഴില്‍ അന്വേഷകരുടെ വിവരങ്ങളും ഡാര്‍ക്ക് വെബില്‍ ചോര്‍ന്നു. സൊല്യൂഷന്‍സ്‌ 360 പ്രീമിയം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ ലൈഫ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിക്കുമെന്നും റിതേഷ് ചോപ്ര പറഞ്ഞു. ഗെയിം കളിക്കുന്നവര്‍ക്കായി Norton 360 Premium, 360 Deluxe, Norton 360 എന്നിവയും പുറത്തിറക്കി.

സ്‌മാർട്ട്‌ ഫോണുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, ഐമാക് എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഈ സേവനം ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാര്‍ക്ക് വെബ്‌ നിരീക്ഷണത്തിന് പുറമെ പാസ്‌വേഡ് മാനേജ്‌മെന്‍റ്, സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റര്‍ തുടങ്ങി മറ്റ് നിരവധി കാര്യങ്ങളും നോര്‍ട്ടണ്‍ 360 വാഗ്‌ദാനം ചെയ്യുന്നുവെന്നും ചോപ്ര പറഞ്ഞു.

Also Read:സ്‌മാര്‍ട്ട്സിറ്റി വികസനത്തിന് ജീവന്‍ വയ്ക്കുന്നു ; കേരളത്തില്‍ കണ്ണുവച്ച് ആഗോള ഐടി കമ്പനികള്‍

ABOUT THE AUTHOR

...view details