കേരളം

kerala

ETV Bharat / technology

വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറുകളെത്തുന്നു; ഇനി ജന്മദിനങ്ങളടക്കം ഈവന്‍റായി ആഡ് ചെയ്യാം - WhatsApp community upgrades - WHATSAPP COMMUNITY UPGRADES

കമ്മ്യൂണിറ്റിയില്‍ ഇവന്‍റുകൾ സൃഷ്‌ടിക്കാനുള്ള ഓപ്‌ഷന്‍, അംഗങ്ങൾക്ക് മറുപടി നൽകാനുള്ള പുതിയ ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്.

WHATSAPP COMMUNITY UPDATES  WHATSAPP NEW UPDATE  വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി  വാട്‌സ്ആപ്പ് അപ്ഡേറ്റ്
Mark Zuckerberg unveils New WhatsApp community upgrades

By ETV Bharat Kerala Team

Published : May 1, 2024, 10:48 PM IST

നപ്രിയ സോഷ്യല്‍ മീഡിയയായ വാട്‌സ്ആപ്പില്‍ കമ്മ്യൂണിറ്റികൾക്കായുള്ള പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ച് സിഇഒ മാർക്ക് സക്കർബർഗ്. ഒരു വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റിയിലെ ഗ്രൂപ്പുകൾക്ക് ഇവന്‍റുകൾ സൃഷ്‌ടിക്കാനുള്ള പുതിയ ഓപ്ഷന്‍ കൊണ്ടുവരും. കമ്മ്യൂണിറ്റി അനൗൺസ്‌മെന്‍റുകള്‍ നടത്തുമ്പോള്‍ അംഗങ്ങൾക്ക് അഡ്‌മിന് മറുപടി അയക്കാൻ കഴിയുന്ന പുതിയ ഫീച്ചറും കമ്പനി ഉള്‍പ്പെടുത്തുന്നുണ്ട്.

വെർച്വൽ മീറ്റിങ്ങ്, ജന്മദിനം, വിരുന്നുകള്‍ എന്നിവയെല്ലാം ഇവന്‍റായി ആഡ് ചെയ്യാം. ഇത് വഴി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വാട്ട്‌സ്ആപ്പിൽ നേരിട്ട് ഒത്തുചേരലുകൾ ആസൂത്രണം ചെയ്യുന്നത് എളുപ്പമാകും. ഏതൊരു അംഗത്തിനും ഈ ഇവന്‍റ് സൃഷ്‌ടിക്കാനാകും. ഇവന്‍റ് അടുക്കുമ്പോൾ പങ്കെടുക്കുന്നവർക്ക് അറിയിപ്പുകൾ ലഭിക്കും.

റോക്കറ്റ് ലേണിങ്, പ്രോജക്റ്റ് സ്‌റ്റെപ്പൺ, പിങ്കിഷെ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ രാജ്യത്തെ നിരവധി ഓർഗനൈസേഷനുകൾ, വാട്‌സ്അപ്പ് കമ്മ്യൂണിറ്റികൾ ഉപയോഗിക്കുന്നുണ്ട്. കമ്മ്യൂണിറ്റികൾക്കും ഗ്രൂപ്പുകൾക്കുമായുള്ള കൂടുതൽ ഫീച്ചറുകൾ വരും മാസങ്ങളില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നു.

Also Read :വാട്‌സ്‌ആപ്പില്‍ പുതിയ എഐ ചാറ്റ്ബോട്ട് സംവിധാനം; ഇന്ത്യയിലടക്കം ലഭ്യമാകും - WhatsApp Testing Meta AI Chatbot

ABOUT THE AUTHOR

...view details