സിഡ്‌നി (ഓസ്‌ട്രേലിയ): ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് പതര്‍ച്ച. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ ദുഷ്‌കരമായ പിച്ചിൽ ബാറ്റര്‍മാര്‍ ഒന്ന് കുഴങ്ങിയെങ്കിലും ഋഷഭ് പന്ത് ഉജ്ജ്വല പ്രകടനം നടത്തിയത് ഇന്ത്യയ്‌ക്ക് ആശ്വാസമായി. അർദ്ധ സെഞ്ച്വറി നേടിയ താരം 50 വർഷം പഴക്കമുള്ള റെക്കോർഡും തകർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വെറും 29 പന്തിലാണ് താരം അർദ്ധസെഞ്ചുറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പന്തുകളുടെ കാര്യത്തിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധസെഞ്ചുറിയാണിത്.
ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും ഋഷഭ് പന്തിന്‍റെ പേരിലാണ്. 2022ൽ ശ്രീലങ്കയ്‌ക്കെതിരെ 28 പന്തിൽ ഫിഫ്റ്റി നേടിയിരുന്നു. സിഡ്‌നി ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിൽ താരം 33 പന്തിൽ 6 ഫോറുകളുടെയും 4 അംബരചുംബികളായ സിക്‌സുകളുടെയും സഹായത്തോടെ 61 റൺസ് നേടിയ മികച്ച ഇന്നിംഗ്‌സാണ് കളിച്ചത്.
How's that for a crowd catch at the SCG? #AUSvIND pic.twitter.com/uSWadbXNpP
— cricket.com.au (@cricketcomau) January 4, 2025
ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്ത്യക്കാരന്‍റെ വേഗമേറിയ അർധസെഞ്ചുറി:-
- 1. ഋഷഭ് പന്ത് - 28 പന്തിൽ - ശ്രീലങ്കയ്‌ക്കെതിരെ - 2022
- 2. ഋഷഭ് പന്ത് - 29 പന്തിൽ - ഓസ്‌ട്രേലിയയ്‌ക്കെതിരെ - 2025
ഓസ്‌ട്രേലിയയ്‌ക്കെതിരെ 29 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഋഷഭ് പന്ത് തന്‍റെ പേരിൽ മറ്റൊരു വലിയ റെക്കോർഡ് കൂടി ചാര്‍ത്തി. ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും വേഗമേറിയ ടെസ്റ്റ് അർധസെഞ്ചുറി നേടുന്ന അതിഥി താരമായി. റോയ് ഫ്രെഡറിക്‌സിന്‍റെ 50 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് താരം പുതിയ നേട്ടം സ്ഥാപിച്ചത്.
ഓസ്‌ട്രേലിയൻ മണ്ണിൽ അതിഥി താരത്തിന്‍റെ വേഗമേറിയ അർധസെഞ്ചുറി:
RISHABH PANT IS A BOX OFFICE...!!!!
— Tanuj Singh (@ImTanujSingh) January 4, 2025
- THE ABSOLUTE FREAK. 🥶 pic.twitter.com/cQ7PVO2O1u
- 1. ഋഷഭ് പന്ത് - 29 പന്തുകൾ - 2025
- 2. റോയ് ഫ്രെഡറിക്സ് - 33 പന്തുകൾ - 1975
Also Read: വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഒടുവില്‍ തഗ് മറുപടിയുമായി രോഹിത് ശര്‍മ രംഗത്ത് - ROHIT SHARMA