ന്യൂഡൽഹി: മൊബൈൽ ഫോണിലും അതിന്‍റെ ടെക്‌നോളജിയിലും പുതിയ മാറ്റങ്ങളുമായി എത്തുന്നതിൽ മുൻനിരയിലുള്ള ബ്രാൻഡാണ് മോട്ടോറോള. ഇപ്പോള്‍ ഇന്ത്യൻ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ സ്‌മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് അവര്‍. എഡ്‌ജ് സീരീസിലെ മോട്ടോറോള എഡ്‌ജ് 50 അൾട്രയാണ് കമ്പനി ഇന്ത്യൻ വിപണിയിലിറക്കിയിരിക്കുന്നത്.
എഐ ജനറേറ്റീവ് തീമിങും ഇമേജ് ജനറേഷന് ടെക്‌സ്റ്റ് സംവിധാനമുള്ള മാജിക് ക്യാൻവാസും അടക്കമുള്ള മോട്ടോ എഐ ഫീച്ചറുകളും മറ്റ് നിരവധി ഫീച്ചറുകളും അടങ്ങുന്നതാണ് ഈ സ്‌മാർട്ഫോൺ. ഫ്ലിപ്‌കാർട്ടിലും, മോട്ടോറോളയുടെ വെബ്‌സൈറ്റിലും 49,999 രൂപ ഡിസ്‌കൗണ്ട് വിലയിലായിരിക്കും മോട്ടോറോള എഡ്‌ജ് 50 അൾട്ര ലഭ്യമാവുക.