ന്യൂഡൽഹി: ഇൻസ്‌റ്റഗ്രാമില്‍ നിന്ന് കഴിഞ്ഞ മെയ് മാസം 5.8 ദശലക്ഷത്തിലധികം ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്‌തതായി മെറ്റ അറിയിച്ചു. ഫെയ്‌സ്ബുക്കിന്‍റെ 13 പോളിസികൾ പ്രകാരം 15.6 ദശലക്ഷത്തിലധികം മോശം ഉള്ളടക്കങ്ങളും നീക്കം ചെയ്‌തു. ഫെയ്‌സ്ബുക്കിന് ഇന്ത്യൻ പരാതി മെക്കാനിസം വഴി 22,251 റിപ്പോർട്ടുകൾ ലഭിച്ചു, കൂടാതെ 13,982 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
അവലോകനം ആവശ്യമായ മറ്റ് 8,269 റിപ്പോർട്ടുകളിൽ, നയങ്ങൾക്കനുസരിച്ച് ഉള്ളടക്കം വിശകലനം ചെയ്യുകയും മൊത്തത്തിൽ 5,583 പരാതികളിൽ നടപടിയെടുക്കുകയും ചെയ്‌തു. ബാക്കിയുള്ള 2,686 പരാതികൾ അവലോകനം ചെയ്‌തതായും മെറ്റാ കൂട്ടിച്ചേർത്തു. 'ഇന്ത്യൻ പരാതി പരിഹാര മെക്കാനിസത്തിലൂടെ കമ്പനിക്ക് 14,373 റിപ്പോർട്ടുകൾ ലഭിച്ചു. ഇവയിൽ, 7,300 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ നൽകിയിട്ടുണ്ടെന്നും പറയുന്നു'.