കേരളം

kerala

ETV Bharat / technology

ഗൂഗിളിന് പിന്നാലെ പണി വാങ്ങിക്കൂട്ടി മെറ്റ ; ഭീമൻ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ - EUROPEAN UNION FINED META

മാർക്കറ്റ്‌പ്ലെയ്‌സ് ഓൺലൈൻ ക്ലാസിഫൈഡ് ആഡ്‌സ് ബിസിനസില്‍ കുത്തക വിരുദ്ധനിയമം ലംഘിച്ചുവെന്നാരോപിച്ച് മെറ്റയ്‌ക്ക് യൂറോപ്യൻ യൂണിയന്‍ പിഴ.

META  EUROPEAN UNION FINED TO META  EU SLAPS META WITH 800 MILLION EURO  EUROPEAN UNION
Representational Image ((AP))

By ETV Bharat Kerala Team

Published : Nov 15, 2024, 1:17 PM IST

ലണ്ടൻ :ഫേസ്ബുക്കിന്‍റെ മാതൃസ്ഥാപനമായ മെറ്റക്ക് ഭീമൻ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. 800 മില്ല്യണ്‍ യൂറോയാണ് മെറ്റയ്‌ക്ക് പിഴ ചുമത്തിയത്. മാർക്കറ്റ്‌പ്ലെയ്‌സ് ഓൺലൈൻ ക്ലാസിഫൈഡ് ആഡ്‌സ് ബിസിനസില്‍ കുത്തക വിരുദ്ധനിയമം ലംഘിച്ചതിനാണ് പിഴ. ഏകദേശം 80 കോടി യൂറോയാണ് (7142 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തിയത്.

ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ മാർക്കറ്റ് പ്ലെയ്‌സിലേക്ക് ഉപയോക്താക്കൾക്ക് നേരിട്ട് പ്രവേശനം നൽകുന്നതിനെതിരേയാണ് യൂറോപ്യൻ യൂണിയൻ പിഴ ഈടാക്കിയത്. യൂറോപ്യൻ യൂണിയന്‍റെ ആന്‍റിട്രസ്റ്റ് നിയമപ്രകാരം ഇത് നിയമവിരുദ്ധമാണ്. ഈ നടപടി മെറ്റ അവസാനിപ്പിക്കണമെന്നും യൂറോപ്യൻ യൂണിയന്‍ ആവശ്യപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നടപടിക്കെതിരെ അപ്പീൽ നൽകുമെന്നാണ് മെറ്റയുടെ നിലപാട്. ഇതിന് മുൻപും യൂറോപ്യൻ യൂണിയന്‍റെ നിലപാടുകള്‍ക്കെതിരെ മെറ്റ ശക്തമായി പ്രതികരിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ യൂറോപ്പിലെ തങ്ങളുടെ സോഷ്യൽ മീഡിയ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പാണ കമ്പനി നല്‍കിയത്.

അതേസമയം ഗൂഗിളിന് റഷ്യൻ കോടതി വൻ തുക പിഴ ചുമത്തിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. 20 ഡെസിലിയൺ ഡോളറാണ് ($ 20,000,000,000,000,000,000,000,000,000,000,000) പിഴയിട്ടിരിക്കുന്നത്. റഷ്യൻ സർക്കാറിനെ പിന്തുണയ്‌ക്കുന്ന ചാനലുകൾക്ക് യുട്യൂബ് നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്നാണ് പിഴ വിധിച്ചത്. എന്നാൽ റഷ്യൻ കോടതി വിധിച്ച പിഴത്തുക അടക്കില്ലെന്നും നിയമപരമായ സാധ്യതകൾ പരിഗണിക്കുന്നുണ്ടെന്നുമാണ് ഗൂഗിളിന്‍റെ മറുപടി.

Also Read : റഷ്യൻ കോടതി ഗൂഗിളിന് വിധിച്ച പിഴ കേട്ടോ...കേട്ടു കേൾവി പോലുമില്ലാത്ത അത്രയും ഭീമൻ തുക

ABOUT THE AUTHOR

...view details