ഹൈദരാബാദ്:പുതിയ സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാർ പ്രവർത്തനമാരംഭിച്ചു. ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും സംയോജിപ്പിച്ചതാണ് പുതിയ പ്ലാറ്റ്‌ഫോം. ജിയോ ഹോട്ട്‌സ്റ്റാറിലൂടെ രണ്ട് ഒടിടി പ്ലാറ്റ്‌ഫോമിലെയും കണ്ടന്‍റുകൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കും. 149 രൂപ മുതലുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉപയോക്താക്കൾക്കായി ലഭ്യമാകുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപയോക്താക്കൾക്കായി പരസ്യങ്ങളടങ്ങുന്ന കുറഞ്ഞ റെസല്യൂഷനിലുള്ള കണ്ടന്‍റുകൾ കാണാനാകുന്ന സേവനങ്ങളും, പരസ്യങ്ങളില്ലാത്ത പ്രീമിയം സേവനങ്ങളും ലഭ്യമാകും. ജിയോഹോട്ട്സ്റ്റാറിൽ തത്സമയ സ്പോർട്‌സ് കവറേജ് ഉണ്ടായിരിക്കും. കൂടാതെ 3,00,000 മണിക്കൂർ വീഡിയോ കണ്ടന്‍റുകളും ഹോസ്റ്റ് ചെയ്യും. ജിയോസിനിമയിലും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലുമായി ഏകദേശം 50 കോടി ഉപയോക്താക്കളുണ്ട്. ജിയോഹോട്ട്‌സ്റ്റാറിന് പുതിയ ലോഗോയും നൽകിയിട്ടുണ്ട്.
തങ്ങളുടെ എല്ലാ പ്ലാനുകളിലും ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിലുള്ള എല്ലാ കണ്ടന്‍റുകളും ആക്‌സസ് ചെയ്യാനാവും. ജിയോസിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും നിലവിൽ സബ്‌സ്‌ക്രൈബ് ചെയ്‌തിരിക്കുന്നവരുടെ സബ്‌സ്‌ക്രിപ്‌ഷൻ ഓട്ടോമാറ്റിക്കായി ജിയോഹോട്ട്സ്റ്റാറിലേക്ക് മാറും. 149 രൂപ മുതലാണ് ബേസിക് പ്ലാനുകൾ ആരംഭിക്കുന്നത്. ജിയോഹോട്ട്‌സ്റ്റാറിന്‍റെ എല്ലാ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും ചുവടെ നൽകുന്നു.