കേരളം

kerala

ജിയോ പണിമുടക്കി; സോഷ്യല്‍ മീഡിയ നിറഞ്ഞ് പരാതികള്‍ - jio users report network outrage

By ETV Bharat Tech Team

Published : Sep 17, 2024, 7:49 PM IST

റിലയൻസ് ജിയോ സേവനങ്ങളിൽ നെറ്റ് വർക്ക് തകരാർ. രാജ്യവ്യാപകമായി സേവനങ്ങള്‍ ലഭ്യമായില്ലെന്ന് പരാതിയുമായി ഉപഭോക്താക്കള്‍. ഇന്ന് ഉച്ചയ്‌ക്ക് 12.13 മുതലാണ് സേവനങ്ങള്‍ നിലച്ചത്.

ജിയോ നെറ്റ്‌വർക്ക് പ്രവർത്തനരഹിതം  JIO SERVICES ARE FACING DISRUPTION  JIO USERS REPORT COMPLAINTS  LATEST NEWS IN MALAYALAM
Representative image (ETV Bharat)

മുംബൈ:രാജ്യമെമ്പാടും സ്വകാര്യ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ സേവനങ്ങളിൽ ഇന്ന് (സെപ്‌റ്റംബർ 17) ഉച്ച മുതൽ തടസം നേരിടുന്നതായി റിപ്പോർട്ട്. ജിയോയുടെ നെറ്റ്‌വർക്ക് ലഭ്യമല്ലെന്ന് മുംബൈയിൽ നിന്ന് നിരവധി ഉപഭോക്താക്കളാണ് എക്‌സടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരാതിപ്പെട്ടത്. മുംബൈയിൽ ജിയോ സേവനം തടസപ്പെട്ടതായി പ്രമുഖ വാര്‍ത്ത ചാനലും റിപ്പോർട്ട് ചെയ്‌തു.

മുംബൈക്ക് പുറമെ ബെംഗളൂരു, ചെന്നൈ, ദില്ലി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ജിയോ നെറ്റ്‌വര്‍ക്കില്‍ പ്രശ്‌നമുള്ളതായി ഡിഎന്‍എ വാര്‍ത്തയില്‍ പറഞ്ഞു. മൊബൈല്‍ നെറ്റ്‌വര്‍ക്കിന് പുറമെ ഫൈബര്‍ കണക്ഷനെ കുറിച്ചും പരാതികളുണ്ട്. ജിയോ നെറ്റ്‌വര്‍ക്കില്‍ വന്നിരിക്കുന്ന പ്രശ്‌നം ട്രാക്കിങ് വെബ്‌സൈറ്റായ ഡൗണ്‍ഡിടെക്റ്ററിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് ഉച്ചയോടെയാണ് ജിയോ ഉപഭോക്താക്കള്‍ നെറ്റ്‌വര്‍ക്കില്‍ പ്രശ്‌നങ്ങളുള്ളതായി പരാതിപ്പെട്ടത്. നോ സിഗ്നല്‍ എന്നായിരുന്നു ഡൗണ്‍ഡിടെക്റ്ററില്‍ വന്ന 68 ശതമാനം പരാതികളും. 18 ശതമാനം പേര്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് തകരാറിനെ കുറിച്ചും 14 ശതമാനം ജിയോ ഫൈബറിലെ പ്രശ്‌നങ്ങളെ കുറിച്ചുമാണ് പരാതിപ്പെട്ടത്.

ഡൗൺഡിറ്റക്‌ടറിന്‍റെ കണക്കനുസരിച്ച് ഏകദേശം 10,369 ജിയോ ഉപയോക്താക്കൾ ഉച്ചമുതൽ നെറ്റ്‌വർക്ക് തകരാറിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ ഉപഭോക്താക്കള്‍ നേരിടുന്ന നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളെ കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവയുടെ സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാണ്.

Also Read:സ്‌മാർട്ട്‌ഫോണിലെ ഇന്‍റർനെറ്റ് സ്‌പീഡ് കൂട്ടണോ? ചെയ്യേണ്ടത് ഇത്രമാത്രം

ABOUT THE AUTHOR

...view details