ചെന്നൈ:മദ്രാസ് ഐഐടിയിലെ നാഷണല്‍ പ്രോഗ്രാം ഓണ്‍ ടെക്‌നോളജി എന്‍ഹാന്‍സ്‌ഡ് ലേണിംഗ് (എന്‍പിടിഇഎല്‍) 174 സാങ്കേതിക കോഴ്‌സുകള്‍ തമിഴിലേക്ക് മൊഴിമാറ്റി. പ്രോഗ്രാമിങ്, ഡേറ്റ സ്‌ട്രക്‌ചേഴ്‌സ്, , അല്‍ഗോരിതം എന്നിവയാണ് പൈത്തണ്‍ അഥവ ഹൈ ലെവല്‍ പര്‍പ്പസ് പ്രോഗ്രാമിംഗ് ലാംഗ്വേജ് ഉപയോഗിച്ച് മൊഴി മാറ്റിയത്. പല കോഴ്‌സുകളിലെ വിവിധ വിഷയങ്ങളുടെ തമിഴിലേക്കുള്ള മൊഴി മാറ്റത്തിനായി 682 പരിഭാഷകരും 51 ക്വാളിറ്റി കണ്‍ട്രോള്‍ വിദഗ്ദ്ധരും സഹകരിച്ചു.
159 തമിഴ് ഇ ബുക്കുകള്‍ എന്‍പിടിഇഎല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തമിഴ് സംസാരിക്കുന്നവര്‍ക്ക് കൂടുതല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. ഇതിന് പുറമെ 906 മണിക്കൂറുള്ള വീഡിയോ ഉള്ളടക്കങ്ങളും തമിഴില്‍ ഇപ്പോള്‍ ലഭ്യമാണ്. പഠിതാക്കളില്‍ നിന്ന് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ഇവയ്ക്ക് കിട്ടുന്നത്.
തങ്ങളുടെ കോഴ്‌സുകള്‍ മലയാളം അടക്കമുള്ള 11 ഭാഷകളിലേക്കുകൂടി എന്‍പിടിഇഎല്‍ മൊഴിമാറ്റി. മലയാളത്തിനുപുറമെ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിലേക്കാണ് വിവര്‍ത്തനം നടത്തിയിട്ടുള്ളത്. സ്‌കൂള്‍ വിദ്യാഭ്യാസം തമിഴില്‍ പൂര്‍ത്തിയാക്കിയ ശേഷം സാങ്കേതിക പഠനത്തിന് എത്തുന്നവര്‍ക്ക് പെട്ടെന്ന് ഇംഗ്ലീഷിലേക്കുള്ള മാറ്റം ബുദ്ധിമുട്ടാകാതിരിക്കാനാണ് ഇത്തരമൊരു നീക്കം. എന്‍പിടിഇഎല്ലിന്‍റെ മൊഴിമാറ്റം നടത്തിയ കോഴ്‌സുകള്‍ https://nptel.ac.in/translation എന്ന വെബ്പേജില്‍ ലഭ്യമാണ്.
ഓരോ ഭാഷയ്ക്കും അതിന്‍റേതായ ലോകമുണ്ട്. പരിഭാഷയില്ലായിരുന്നെങ്കില്‍ ഞാന്‍ എന്‍റെ ലോകത്തിന്‍റെ അതിര്‍ത്തിയിലേക്ക് ഒതുങ്ങിപ്പോകുമായിരുന്നു എന്നാണ് എന്‍പിടിഇഎല്ലിന്‍റെ മൊഴിമാറ്റ കോര്‍ഡിനേറ്ററും ഐഐടി മദ്രാസിലെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സാമൂഹ്യശാസ്‌ത്ര വകുപ്പ് അധ്യാപകനുമായ പ്രൊഫ. രാജേഷ്‌കുമാര്‍ പ്രതികരിച്ചത്. എന്‍പിടിഇഎല്ലിന് ഇപ്പോല്‍ ഈ പരിമിതികള്‍ മറികടക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പഠിതാക്കള്‍ക്ക് പരിഭാഷകള്‍ ലഭ്യമാക്കാന്‍ ഐഐടി മദ്രാസ് എന്‍പിടിഇഎല്‍ നവീന മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് മദ്രാസ് ഐഐടി കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അധ്യാപകനും പരിഭാഷ കോര്‍ഡിനേറ്ററുമായ പ്രൊഫ. അഭിജിത് പി ദേശ്‌പാണ്ഡെയും പറഞ്ഞു. സബ് ഹെഡിങ്ങുകള്‍ ഉപയോഗിച്ചും വീഡിയോയ്ക്ക് ഭാഷാ എഴുത്തുകള്‍ നല്‍കിയും ട്രാന്‍സ്ക്രിപ്റ്റുകളും സ്ലൈഡുകളും ഓഡിയോയും മറ്റും ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരമുള്ള ശാസ്‌ത്ര-എന്‍ജിനീയറിങ് ഉള്ളടക്കങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമം.