ഹൈദരാബാദ്: ചാറ്റ് ജിപിടി നിര്‍മാതാക്കള്‍ക്കെതിരെയുളള ഇലോണ്‍ മസ്‌കിന്‍റെ പരാതിയിൽ പ്രതികരിച്ച് സാം ഓള്‍ട്ട്‌മാനും സഹസ്ഥാപകനായ ഗ്രെഗ് ബ്രേക്ക് മാനും. തങ്ങള്‍ക്കെതിരെയുള്ള മസ്‌ക്കിന്‍റെ ആരോപണം ശരിയല്ലെന്ന് നിര്‍മാതാക്കള്‍. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടെന്ന മസ്‌കിന്‍റെ പരാതി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഓപ്പണ്‍ എഐ കമ്പനിയുടെ സമ്പൂർണ നിയന്ത്രണമാണ് മസ്‌ക്കിന് ആവശ്യമെന്നും നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തി (Elon Musk Wanted 'Absolute Control' Of The Company, Says OpenAI).
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഘടനയെക്കുറിച്ച് ചർച്ച ചെയ്‌തപ്പോൾ കമ്പനി ടെസ്‌ലയുമായി ലയിപ്പിക്കുകയോ പൂർണ്ണ നിയന്ത്രണം നേടുകയോ ചെയ്യണമെന്ന് മസ്‌ക് ആഗ്രഹിച്ചെന്ന് കമ്പനി വ്യക്തമാക്കി. ഇതിനെ തുടർന്ന് അദ്ദേഹം കമ്പനി വിടുകയും താൻ തന്നെ ഗൂഗിൾ/ ഡീപ്പ്മൈന്‍റിന് പ്രസക്തമായ ഒരു എതിരാളിയാകുമെന്നും പറഞ്ഞതായും കമ്പനി വ്യക്തമാക്കി. തങ്ങളുടെ സ്വന്തം വഴി കണ്ടെത്തുന്നതിന് അദ്ദേഹം തങ്ങളെ പിന്തുണയ്ക്കുമെന്നും കമ്പനി പറഞ്ഞു.
2017ന്‍റെ അവസാനത്തില്‍ ലാഭേച്ഛയില്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് വരുത്തി തീര്‍ക്കാന്‍ മസ്‌ക് ശ്രമിച്ചുവെന്നും നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തി. കമ്പനി തന്‍റെ മാത്രം നിയന്ത്രണത്തിലാക്കാനുള്ള മസ്‌കിന്‍റെ നീക്കമായിരുന്നു അത്. കമ്പനിയുടെ സിഇഒ അടക്കം താനാകണമെന്നായിരുന്നു മസ്‌കിന്‍റെ ആഗ്രഹം. ഇതിന്‍റെ ഭാഗമായി കമ്പനിയുടെ ഫണ്ടിങ് അടക്കം തടഞ്ഞിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ പറയുന്നു.