കേരളം

kerala

ETV Bharat / technology

തട്ടിപ്പ് കോളുകൾ തിരിച്ചറിയാം; '10 അക്ക പരിഹാരം' അവതരിപ്പിച്ച്‌ ടെലികോം മന്ത്രാലയം - 10 digit Solution By DOT - 10 DIGIT SOLUTION BY DOT

ബാങ്കുകളിൽ നിന്നും സർക്കാർ വകുപ്പുകളിൽ നിന്നും എന്നപേരില്‍ വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കിടയിൽ യഥാർഥ കോളുകൾ തിരിച്ചറിയാൻ പുതിയ ടൂൾ അവതരിപ്പിച്ച് ടെലികോം വകുപ്പ്.

DEPARTMENT OF TELECOM  PHONE CALL SCAMS  TELECOM MINISTRY ON FRAUD CALLS  ഫോൺ കോൾ തട്ടിപ്പുകൾ
Representational image (ETV Bharat)

By ETV Bharat Kerala Team

Published : May 29, 2024, 3:47 PM IST

ന്യൂഡല്‍ഹി: വർദ്ധിച്ചുവരുന്ന ഫോൺ കോൾ തട്ടിപ്പുകൾക്കിടയിൽ, യഥാർഥ കോളുകളെ തിരിച്ചറിയാൻ പുതിയ പദ്ധതി ആവിഷ്‌കരിച്ച്‌ ടെലികോം വകുപ്പ്. സർക്കാർ, റെഗുലേറ്റർമാർ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവർ നടത്തുന്ന സേവനങ്ങൾക്കും ഇടപാട് കോളുകൾക്കുമായി ടെലികോം വകുപ്പ് 160-ൽ ആരംഭിക്കുന്ന 10 അക്ക നമ്പറിംഗ് സീരീസ് അവതരിപ്പിച്ചു.

ധനകാര്യ സ്ഥാപനങ്ങളും ടെലികോം ഓപ്പറേറ്റർമാരും നടത്തുന്ന സേവനത്തിനും ഇടപാടിനുമായി ബന്ധപ്പെട്ട കോളുകൾക്കും പ്രത്യേക 10 അക്ക നമ്പർ നൽകും. 10-അക്ക നമ്പറിന് 160 പ്രിഫിക്‌സ് (അക്കത്തിന്‍റെ മുന്നിൽ അതിന്‍റെ അർത്ഥത്തിന് ഭേദം വരത്തക്കവിധം ചേർ‌ന്നുനിൽക്കുന്ന ശബ്‌ദമാണ് പ്രിഫിക്‌സ് അഥവാ ഉപസർഗം) ഉണ്ടായിരിക്കും.

സർക്കാർ, ധനകാര്യ സ്ഥാപനങ്ങൾ, ടെലികോം റെഗുലേറ്റർമാർ എന്നിവക്കായി 1600ABCXXX ഫോർമാറ്റിൽ നൽകും. AB യില്‍ ഡൽഹിക്ക് 11, മുംബൈക്ക് 22 എന്നിങ്ങനെ ടെലികോം സർക്കിളിന്‍റെ കോഡ് കാണിക്കും. അതേസമയം C സ്ഥലത്തെ അക്കം ടെലികോം ഓപ്പറേറ്ററുടെ കോഡ് കാണിക്കും. XXX എന്നത് 000-999 വരെയുള്ള അക്കങ്ങളായിരിക്കും.

അതുപോലെ, ആർബിഐ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (എസ്‌ഇബിഐ), പിഎഫ്ആർഡിഎ (പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ്‌ അതോറിറ്റി), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ്‌ അതോറിറ്റി (ഐആർഡിഎ) എന്നിവ നിയന്ത്രിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്ക് 1601ABCXXX ഫോർമാറ്റിൽ 10 അക്ക നമ്പർ നൽകും.

കോളിംഗ് സ്ഥാപനങ്ങളെയും ടെലികോം ഓപ്പറേറ്ററെയും സ്ഥലത്തെയും കുറിച്ച് പൗരന്മാർക്ക് വിവരം ലഭിക്കുന്ന തരത്തിലാണ് 10 അക്ക നമ്പർ സീരീസ് ടെലികോം വകുപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 'ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻ (ടിസിസിസിപിആര്‍) 2018 പ്രകാരം സേവനത്തിനും ഇടപാട് വോയ്‌സ് കോളുകൾക്കുമായി പ്രത്യേകമായി 160 നമ്പറിംഗ് സീരീസ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന്‌' ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

ടെലികോം സേവന ദാതാവ് (ടിഎസ്‌പി) 160 സീരീസിൽ നിന്ന് നമ്പർ നൽകുന്നതിന് മുമ്പ് മതിയായ പരിശോധന നടത്തും, സേവനത്തിനും ഇടപാടുകൾക്കും മാത്രമായി 160 സീരീസിൽ നിന്ന് അസൈൻ ചെയ്‌ത നമ്പർ ഉപയോഗിക്കുമെന്ന് സ്ഥാപനത്തിൽ നിന്ന് ഉറപ്പ് നേടുമെന്നും കുറിപ്പിൽ പറയുന്നു.

ALSO READ:സൈബറിടത്തിലെ ഗജ ഫ്രോഡുകൾ: ഇരപിടുത്തം നിക്ഷേപ തട്ടിപ്പ് വഴി; അറിയേണ്ടതെല്ലാം...

ABOUT THE AUTHOR

...view details