കേരളം

kerala

ETV Bharat / technology

മെറ്റയ്‌ക്ക് കിട്ടിയത് എട്ടിന്‍റെ പണി: 213 കോടി പിഴ ചുമത്തി സിസിഐ - CCI FINES META

മെറ്റയ്‌ക്ക് ഭീമൻ തുക പിഴ ചുമത്തി സിസിഐ. വാട്ട്‌സ്ആപ്പ് സ്വകാര്യത നയത്തിൻ്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

Meta fine news  മെറ്റയ്ക്ക് പിഴ  WhatsApp news  ടെക്‌ വാർത്തകൾ
Representational picture (Meta)

By ETV Bharat Tech Team

Published : Nov 19, 2024, 6:08 PM IST

ഹൈദരാബാദ്: മെറ്റയ്‌ക്ക് 213 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. വാട്‌സ്‌ആപ്പിലെ സ്വകാര്യത നയവുമായി ബന്ധപ്പെട്ടാണ് നടപടി. ഭീമൻ തുക പിഴയിട്ടതിന് പുറമെ അഞ്ച് വർഷത്തേക്ക് പരസ്യ ആവശ്യങ്ങൾക്കായി വാട്‌സ്‌ആപ്പിലെ ഉപയോക്തൃ വിവരങ്ങൾ മെറ്റയുടെ മറ്റ് ആപ്ലിക്കേഷനുമായി പങ്കുവെയ്‌ക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

2021 ലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതായി സിസിഐ കണ്ടെത്തിയത്. വാട്‌സ്‌ആപ്പ് സേവനങ്ങൾ നൽകുകയല്ലാതെ മറ്റ് ആപ്ലിക്കേഷനിലേക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ നൽകുന്നതിന് വ്യവസ്ഥയില്ലെന്നാണ് സിസിഐ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ തുടർന്നാണ് മെറ്റയ്‌ക്ക് ഭീമൻ തുക പിഴ ചുമത്തിയത്.

2021 ലാണ് വാട്‌സ്‌ആപ്പ് തങ്ങളുടെ സ്വകാര്യത നയത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ മെറ്റയുമായി പങ്കുവെയ്‌ക്കണമെന്ന് നിർബന്ധമാക്കുകയായിരുന്നു.

മെറ്റയുടെ പ്രതികരണം:

സിസിഐ പിഴ ചുമത്തിയതിനു പിന്നാലെ മെറ്റ പ്രതികരണവുമായി എത്തിയിരുന്നു. സിസിഐയുടെ നടപടിയോട് വിയോജിപ്പുള്ളതായും, അപ്പീൽ നൽകാൻ പദ്ധതിയിടുന്നതായും ആണ് മെറ്റ അറിയിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പിൽ ഓപ്‌ഷണൽ ബിസിനസ് ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനായാണ് അപ്‌ഡേറ്റ് കൊണ്ടുവന്നതെന്നാണ് മെറ്റയുടെ വാദം.

ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സ്വകാര്യത മാനിക്കുന്നതിൽ 2021 ലെ അപ്‌ഡേഷൻ മാറ്റം വരുത്തിയിട്ടില്ല. ഈ അപ്‌ഡേഷൻ ഉപയോക്താക്കൾക്കുള്ള ഒരു ചോയ്‌സ് മാത്രമാണ്. അപ്‌ഡേറ്റ് കാരണം ആർക്കും അവരുടെ അക്കൗണ്ടുകൾ നഷ്‌ട്ടമാവുകയോ വാട്‌സ്‌ആപ്പ് സേവനങ്ങൾ നഷ്‌ട്ടപ്പെടുകയോ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നെന്നും മെറ്റ പറഞ്ഞു.

ഉപയോക്താക്കൾക്കും ബിസിനസുകാർക്കും ഒരുപോലെ ഉപകാരപ്രദമാണ് വാട്‌സ്‌ആപ്പ്. പൗരന്മാർക്ക് സേവനങ്ങൾ നൽകുന്നതിനായി സർക്കാർ സ്ഥാപനങ്ങളും വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്കായി വാട്‌സ്‌ആപ്പ് ചെറുകിട ബിസിനസുകളെ പിന്തുണയ്‌ക്കുന്നുമുണ്ട്. വാട്‌സ്‌ആപ്പിന് ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് മെറ്റ പിന്തുണയ്‌ക്കുന്ന സേവനങ്ങൾ വാട്‌സ്‌ആപ്പ് വാഗ്‌ദാനം ചെയ്യുന്നതിനാലാണ്.

ഉപയോക്തൃ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി പങ്കുവെയ്‌ക്കുന്നതിൽ നിന്ന് അഞ്ച് വർഷത്തേക്കാണ് വിലക്ക്. അതേസമയം, പരസ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോക്താക്കളുടെ വിവരങ്ങൾ മെറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളുമായി പങ്കിടുമ്പോൾ അതിന്‍റെ വിശദീകരണം നൽകണമെന്നും സിസിഐ അറിയിച്ചു. ഡാറ്റ പങ്കിടുന്നതിന്‍റെ ഉദ്ദേശം വ്യക്തമാക്കുന്നതായിരിക്കണം വിശദീകരണം.

വാട്‌സ്‌ആപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിനല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി വാട്ട്‌സ്ആപ്പ് ഉപയോക്തൃ ഡാറ്റ പങ്കിടുന്നത് നിയന്ത്രിക്കാൻ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും സാധിക്കുന്ന തരത്തിലുള്ള ഓപ്‌ഷൻ കൊണ്ടുവരുമെന്നും സിസിഐ പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹാര നടപടികൾ നടപ്പിലാക്കാൻ മെറ്റാ, വാട്‌സ്ആപ്പ് എന്നിവയോട് സിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ശബരിമലയില്‍ ഇപ്പോള്‍ തിരക്കുണ്ടോ?; വിവരം നല്‍കാൻ വാട്‌സ്‌ ആപ്പ് ചാറ്റ്‌ ബോട്ട്
കുത്തക വിരുദ്ധനിയമം ലംഘിച്ചതിന് യൂറോപ്യൻ യൂണിയൻ 80 കോടി യൂറോ (7142 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തിയതിന് പിന്നാലെയാണ് മെറ്റയ്‌ക്ക് വീണ്ടും പിഴയിട്ടത്. ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ മാർക്കറ്റ് പ്ലെയ്‌സിലേക്ക് ഉപയോക്താക്കൾക്ക് നേരിട്ട് പ്രവേശനം നൽകുന്നതിനെതിരേയാണ് യൂറോപ്യൻ യൂണിയൻ പിഴ ഈടാക്കിയത്.

Also Read: ഗൂഗിളിന് പിന്നാലെ പണി വാങ്ങിക്കൂട്ടി മെറ്റ ; ഭീമൻ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

ABOUT THE AUTHOR

...view details