ഹൈദരാബാദ്:മേഘങ്ങൾക്കിടയിലൂടെ പോകുമ്പോഴും അല്ലെങ്കിൽ പർവതങ്ങൾക്ക് മുകളിലൂടെ പോകുമ്പോഴും ആകാശച്ചുഴിയിൽ പെട്ട് വിമാനങ്ങൾ കുലുങ്ങാറുണ്ട്. എന്നാൽ ആകാശം തെളിഞ്ഞ് നിൽക്കുന്ന സാഹചര്യങ്ങളിലും വിമാനങ്ങളിൽ ഇത് സംഭവിക്കാറുണ്ട്. എന്നാൽ വിമാനങ്ങൾ ഇങ്ങനെ കുലുങ്ങുന്നതിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല.
ആഗോളതാപനം മൂലം താപനില കൂടുന്നതിനനുസരിച്ച് അന്തരീക്ഷ പാളികളിലെ ഊർജ്ജ കൈമാറ്റം വർധിക്കുകയും ജെറ്റ് സ്ട്രീമുകളുടെ വേഗത വർധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കാറ്റിന്‍റെ ആധിക്യം മൂലം തെളിഞ്ഞ ആകാശത്തിൽ പോലും വിമാനങ്ങൾ കുലുങ്ങാൻ സാധ്യതയുണ്ട്.
വടക്കൻ അർധഗോളത്തിലാണ് ഇതു കൂടുതല്‍ നടക്കുന്നത്. 1980 നും 2021 നും ഇടയിൽ, വായുവിൽ വിമാനങ്ങൾ ആടിയുലയുന്ന സംഭവങ്ങളുടെ എണ്ണം 60 മുതൽ 155 ശതമാനം വരെ വർധിച്ചു. അന്തരീക്ഷത്തിന്‍റെ മുകളിലെ പാളിയിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അതിവേഗം ഒഴുകുന്ന വായു പ്രവാഹങ്ങളാണ് ജെറ്റ് സ്ട്രീമുകൾ.