ഹൈദരാബാദ്:ഇന്ത്യയിലെ പൗരന്‍മാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. യൂണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് (യുഐഡിഎഐ) ആധാര്‍ കാര്‍ഡ് എല്ലാപൗരന്‍മാര്‍ക്കും ലഭ്യമാക്കുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും മറ്റും തിരിച്ചറിയില്‍ രേഖയായി ആധാര്‍ കാര്‍ഡാണ് ഉപയോഗിച്ച് വരുന്നത്.
ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിനോ, പുതിയ സിം കാർഡ് എടുക്കുന്നതിനോ എല്ലാം ഇപ്പോള്‍ ആധാർ കാർഡ് സമർപ്പിക്കണം. അതുകൊണ്ട് തന്നെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏറെയാണ് (How To View Aadhaar History).
ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വാര്‍ത്തകള്‍ ഈയിടെ വ്യാപകമായി ചര്‍ച്ചയാകുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് എവിടെയെല്ലാമാണ് ഉപയോഗിച്ചത് എന്നറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ അറിയണമെങ്കിൽ നമ്മുടെ കാർഡ് ഹിസ്റ്ററി നാം അറിഞ്ഞിരിക്കണം. നമ്മുടെ അനുവാദമില്ലാതെ ആരെങ്കിലും ആധാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇതിലൂടെ എളുപ്പത്തിൽ കണ്ടെത്താനാകും. കൂടാതെ എന്തെങ്കിലും തട്ടിപ്പ് നടക്കുന്നുണ്ടെങ്കിൽ അത് അറിയുകയും ചെയ്യും. അതേപ്പറ്റിയാണ് ഇനി പറയുന്നത്.
ആധാര്‍ കാര്‍ഡ് ഹിസ്റ്ററി എങ്ങനെ പരിശോധിക്കാം?
വ്യക്തികള്‍ക്ക് തങ്ങളുടെ ആധാര്‍ കാര്‍ഡ് ഹിസ്റ്ററി പരിശോധിക്കാനുള്ള സംവിധാനം യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്. ആധാര്‍ അനുവദിച്ചത് മുതല്‍ എവിടെയെല്ലാം അവ ഉപയോഗിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ സംവിധാനത്തിലൂടെ അറിയാന്‍ കഴിയും (How To View Aadhaar History).
യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ‘Aadhar Authentication History’ എന്ന സെക്ഷനില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആധാര്‍ ഹിസ്റ്ററി അറിയാനാകും. നിങ്ങളുടെ ആധാറുമായി ഏതെല്ലാം രേഖകളാണ് ബന്ധിപ്പിച്ചിട്ടുള്ളത് എന്ന വിവരവും ഇതിലൂടെ ലഭിക്കും. തീയതി, സമയം, ദിവസം ഉള്‍പ്പടെ ആധാര്‍ ഉപയോഗിച്ചതിന്‍റെ എല്ലാ വിവരങ്ങളും ഇവിടെ ലഭിക്കും.
ആധാര്‍ എവിടെയെല്ലാം ഉപയോഗിച്ചു:
- യുഐഡിഎഐ വെബ്‌സൈറ്റ് (https://uidai.gov.in/en/) സന്ദര്‍ശിക്കുക.
- ഹോം പേജിലെ ഇടത് വശത്ത് കാണുന്ന My Aadhar ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ലഭിക്കുന്ന മെനുവില്‍ നിന്നും Aadhar Authentication History ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ ലോഗിൻ ചെയ്യുന്നതിനായി ഉടൻ തന്നെ ഒരു പുതിയ പേജ് ഓപ്പണ്‍ ആകും.
- ലഭിക്കുന്ന പേജില്‍ നിങ്ങളുടെ ആധാര്‍ നമ്പറും, സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്യുക.
- Send OTP ക്ലിക്ക് ചെയ്യുക.
- OTP ടൈപ്പ് ചെയ്യുക.
- Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള നിങ്ങളുടെ ആധാര്‍ ഹിസ്റ്ററിയാണ് ഈ പേജില്‍ ആദ്യം ലഭിക്കുന്നത്. തീയതിയും സമയവും മാറ്റി നല്‍കി കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നതാണ്.
പരിശോധനയില്‍ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്‌തതായി തെളിഞ്ഞാല്‍ അടുത്തുള്ള ആധാര്‍ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്. കൂടാതെ യുഐഡിഎഐയുമായി ബന്ധപ്പെടുകയും ചെയ്യാം (How To View Aadhaar History).
നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗത്തിന്‍റെ ഹിസ്റ്ററി പതിവായി പരിശോധിക്കുന്നത് നല്ലതാണ്. യുഐഡിഎഐ അംഗീകൃത ഏജന്‍സികളില്‍ മാത്രം നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക. അവ ഒരിക്കലും പങ്കിടുകയോ മറ്റെവിടെയെങ്കിലും അപ്ഡേറ്റ് ചെയ്യുകയോ ചെയ്യരുത്.
സംശയം തോന്നിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക. നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്‌തതായി സംശയം തോന്നിയാല്‍ ബന്ധപ്പെട്ട അധികാരികളെ ഉടന്‍ വിവരം അറിയിക്കുക.