കേരളം

kerala

ETV Bharat / state

ഇ-സിഗരറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - Two Arrested With 3000 E Cigarettes - TWO ARRESTED WITH 3000 E CIGARETTES

ഇ-സിഗരറ്റുകളുമായി മഞ്ചേശ്വരം സ്വദേശികൾ പിടിയിൽ. പൊലീസ് പട്രോളിങ് നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. 3000 സിഗരറ്റുകള്‍ കണ്ടെടുത്തു.

E CIGARETTES ARREST IN KASARAGOD  ഇ സിഗരറ്റുകളുമായി 2 പേർ പിടിയിൽ  E Cigarettes Seized In Kasaragod  LATEST NEWS IN MALAYALAM
TWO ARRESTED WITH 3000 E CIGARETTES (ETV Bharat)

By ETV Bharat Kerala Team

Published : Aug 29, 2024, 7:48 PM IST

ഇ-സിഗരറ്റുകളുമായി രണ്ട് പേർ പിടിയിൽ (ETV Bharat)

കാസർകോട്:ഇ-സിഗരറ്റുകളുമായി രണ്ട് പേർ പിടിയിൽ. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് ഷരീഫ്, മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. 3000 ഇ-സിഗരറ്റുകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു.

ഇന്ന് (ഓഗസ്‌റ്റ് 29) രാവിലെയാണ് സംഭവം. ചന്ദ്രഗിരി റോഡ് ജംഗ്ഷനിൽ പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് അറസ്റ്റ്. കാറിൽ കടത്തുകയായിരുന്ന ഇ-സിഗരറ്റുകളാണ് ടൗൺ പൊലീസ് പിടികൂടിയത്.

പട്രോളിങ്ങിനിടെ റോഡരികില്‍ സംശയാസ്‌പദമായ നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ കാറിന്‍റെ ടയര്‍ മാറ്റുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് വാഹനത്തിനകത്ത് പരിശോധന നടത്തി. ഇതോടെയാണ് സിഗരറ്റുകള്‍ കണ്ടെത്തിയത്.

മലപ്പുറത്ത് നിന്നാണ് ഇ-സിഗരറ്റുകള്‍ കൊണ്ടുവന്നതെന്നാണ് ഇരുവരും പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വസ്ത്ര വ്യാപാരത്തിന്‍റെ മറവിൽ ഇ-സിഗരറ്റ് വിൽപന നടത്തിയ രണ്ട് പേരും അറസ്‌റ്റിലായിരുന്നു.

Also Read:മയക്കുമരുന്ന് ലഹരിയിൽ യുവതിയുടെ പരാക്രമം; വനിതാ പൊലീസുകാർക്ക് പരിക്ക്

ABOUT THE AUTHOR

...view details