കോഴിക്കോട്: അതിഥിത്തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ച രണ്ടുപേർ പിടിയിൽ. മോഷണം നടന്ന് രണ്ട് മണിക്കൂറിനകമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ചക്കുംകടവ് സ്വദേശികളായ മുഹമ്മദ് ഷംസീർ, മുഹമ്മദ് ജാസ്, എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം മീഞ്ചന്ത ബൈപ്പാസിന് സമീപം പ്രവർത്തിക്കുന്ന ഓസിൽ റെഡിമെയ്‌സിലെ ജീവനക്കാരായ ബംഗാൾ സ്വദേശി മുല്ല എന്നയാളുടെ ഫോൺ ആണ് ഇരുവരും ചേർന്ന് മോഷ്‌ടിച്ചത്. കടയിലെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊലീസിൻ്റെ പിടിയിലായത്.