കാസർകോട്: കാഞ്ഞങ്ങാട് ഹെർണിയ ഓപ്പറേഷന് വേണ്ടി എത്തിച്ച കുട്ടിയുടെ ഞരമ്പ് മാറി മുറിച്ച സംഭവത്തിൽ ആശുപത്രിയിലേക്ക് യുവജന സംഘടനകളുടെ പ്രതിഷേധം. ഡോക്‌ടർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ്, എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.
പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ചെരുപ്പ് മാലയുമായാണ് യൂത്ത് ലീഗ് പ്രവർത്തകർ എത്തിയത്. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിൽ നേരത്തെ നടപടി നേരിട്ട ഡോക്‌ടർ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നതെന്നും ആ ഡോക്‌ടറെ മാറ്റണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. സംഭവത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടിയുടെ രക്ഷിതാവും ഡെപ്യൂട്ടി ഡിഎംഒയും മറ്റ് ഡോക്‌ടർമാരും തമ്മിൽ ചർച്ച നടന്നു.
കാഞ്ഞങ്ങാട് ആശുപത്രിയിൽ യുവജന സംഘടനകളുടെ പ്രതിഷേധം (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുല്ലൂർ പെരളം സ്വദേശി അശോകൻ കാർത്യായനി ദമ്പതികളുടെ മകൻ ആദിനാഥിന്‍റെ ഹെർണിയ ഓപ്പറേഷനിടെ ഞരമ്പ് മാറി മുറിച്ചതായാണ് പരാതി. ആരോഗ്യനില വഷളായതോടെ 10 വയസുകാരനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മറ്റ് മാർഗം ഒന്നും ഇല്ലെന്നു പറഞ്ഞു ഡോക്‌ടർ തിരിച്ചയച്ചു. ഇപ്പോൾ സ്‌കൂളിൽ പോലും പോകാൻ സാധിക്കാതെ കുട്ടി കിടപ്പിലാണ്. പരസഹായം ഇല്ലാതെ കുട്ടിക്ക് എണീറ്റ് നടക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സർജൻ വിനോദ് കുമാർ ആണ് കുട്ടിയെ ചികിത്സിച്ചത്. ഡിഎംഒയ്ക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിന് ശേഷം ഹോസ്‌ദുർഗ് പൊലീസ് പരാതി സ്വീകരിച്ചില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. തങ്ങളോട് ഡോക്‌ടർ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. സെപ്റ്റംബർ 18 നാണ് ജില്ലാ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.
Also Read:ഹെർണിയ ഓപ്പറേഷന് എത്തിച്ച കുട്ടിയുടെ ഞരമ്പ് മാറി മുറിച്ചു; ഗുരുതര വീഴ്‌ച കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ