കോഴിക്കോട് : മീഞ്ചന്ത മിനി ബൈപ്പാസിൽ ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ഒളവണ്ണ സ്വദേശി ജുനൈദ് (26) ആണ് മരിച്ചത്. തിരുവണ്ണൂർ ബൈപ്പാസിൽ മാറ്റർ ലാബിന് മുൻവശത്ത് വച്ചായിരുന്നു അപകടം. ജുനൈദ് സഞ്ചരിച്ച സ്‌കൂട്ടർ അതുവഴി വന്ന ലോറിയിൽ തട്ടുകയായിരുന്നു.
ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം - YOUTH DIED IN ACCIDENT - YOUTH DIED IN ACCIDENT
അപകടത്തിൽ ലോറിക്കടിയിലേക്ക് തെറിച്ചുവീണ ജുനൈദിൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയും തൽക്ഷണം മരണം സംഭവിച്ചു.
Junaid (26) (ETV Bharat)
Published : Aug 26, 2024, 10:46 PM IST
അപകടത്തിൽ ലോറിക്കടിയിലേക്ക് തെറിച്ചുവീണ ജുനൈദിൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട് മീഞ്ചന്ത മിനി ബൈപ്പാസിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അരീക്കാട് ജെ സി അക്കാദമിയുടെ ഡയറക്‌ടറാണ് മരിച്ച ജുനൈദ്.
Also Read:ടൂറിസ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്