കേരളം

kerala

ETV Bharat / state

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കം ബിജെപിയില്‍; അംഗത്വം സ്വീകരിച്ചത് മുരളി മന്ദിരത്തില്‍ - YOUTH CONGRESS WORKERS JOINED BJP - YOUTH CONGRESS WORKERS JOINED BJP

തൃശൂരില്‍ 50 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍. ഇനിയും കൂടുതല്‍ പേര്‍ തനിക്കൊപ്പം വരുമെന്നും പത്മജ.

YOUTH CONGRESS WORKERS JOIN TO BJP  PADMAJA  THRISSUR  MUALIMANDHIRAM
50 Youth Congress workers join to bJp in Thrissur

By ETV Bharat Kerala Team

Published : Apr 9, 2024, 6:05 PM IST

Updated : Apr 9, 2024, 6:32 PM IST

തൃശൂര്‍: തൃശൂരില്‍ 50-ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിൽ ചേർന്നു. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയില്‍ ചേർന്നത്. കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പത്മജ വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് സ്വീകരിച്ചു.

തൃശൂർ നിയോജ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് മനു പള്ളത്ത്‌, അയ്യന്തോൾ ബ്ലോക്ക്‌ കോൺഗ്രസ് വൈസ് പ്രസിഡന്‍റ്, രാധാകൃഷ്‌ണൻ തുടങ്ങി നിരവധി കോൺഗ്രസ്‌ പ്രവർത്തകരാണ് ഇന്ന് ബിജെപിയിലേക്ക് എത്തിയത്. മുരളീ മന്ദിരത്തിൽ തയ്യാറാക്കിയ വേദിയിൽ യൂത്ത്കോൺഗ്രസ് - കോൺഗ്രസ്‌ പ്രവർത്തകർ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പത്മജ വേണുഗോപാലിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു.

ഇനിയും നിരവധി പേരെ താൻ ബിജെപിയിലെത്തിക്കുമെന്നും പിതാവ് കോണ്‍ഗ്രസിൽ നിന്ന് നേരിട്ട അവഗണനക്കെതിരെയാണ് താൻ ഇത് ചെയ്യുന്നതെന്നും പത്മ‌ജ പറഞ്ഞു. ബിജെപിയിൽ അംഗത്വം സ്വീകരിച്ച കോണ്‍ഗ്രസ് പ്രവർത്തകർ കെ കരുണാകരന്‍റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്‌മൃതി മണ്ഡപത്തിൽ സന്ദർശനം നടത്തിയാണ് മടങ്ങിയത്.

Also Read:പത്‌മജയ്‌ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; ഒരുവിഭാഗം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് നേതൃത്വം

Last Updated : Apr 9, 2024, 6:32 PM IST

ABOUT THE AUTHOR

...view details