തിരുവനന്തപുരം:കെഎസ്ആർടിസി ബസ് തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നഗരസഭ കവാടത്തിൽ ഓവർടേക്കിങ് നിരോധിത മേഖലയെന്ന ബോർഡ് സ്ഥാപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിന് മുന്നിൽ നിന്നും ജാഥയായി എത്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസിന്‍റെ തിരുവനന്തപുരം ജില്ല കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് പിന്നാലെ പൊലീസെത്തി യൂത്ത് കോൺഗ്രസസുകാർ സ്ഥാപിച്ച ബോർഡും അഴിച്ച് മാറ്റി.