കേരളം

kerala

ETV Bharat / state

കൊല്ലത്തെ 'ഷവർമ്മത്തല്ല്‌'; ഒരാള്‍ പരവൂർ പൊലീസിന്‍റെ പിടിയില്‍ - YOUTH ARRESTED IN ATTACK CASE - YOUTH ARRESTED IN ATTACK CASE

ഷവർമ ചോദിച്ചിട്ട് നൽകാത്തതിൽ മർദനം. സംഭവത്തിൽ ഒരാൾ പിടിയിലായി.

കൊല്ലം ഷവർമ കേസ്  KOLLAM SHAWARMA ISSUE  YOUTH ARRESTED IN KOLLAM  ഷവർമ
Saheer (Accused) (ETV Bharat)

By ETV Bharat Kerala Team

Published : Sep 30, 2024, 7:10 PM IST

കൊല്ലം: ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം. കൊല്ലം പരവൂരിൽ കട നടത്തുന്ന യുവതിയെയും തൊഴിലാളിയെയും മർദിക്കുകയായിരുന്നു. സംഭവത്തിൽ കോങ്ങാൽ സ്വദേശി സഹീർ പരവൂർ പൊലീസിൻ്റെ പിടിയിലായി.

കഴിഞ്ഞ ദിവസമാണ് സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ ചോദിച്ച് എത്തിയത്. രണ്ട് ഷവർമയാണ് ബാക്കിയുള്ളതെന്നും അത് ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു. എന്നാൽ ഷവർമ കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ച സഹീർ ഓർഡർ അനുസരിച്ച് തയ്യാറാക്കി വച്ച ഷവർമ എടുക്കാൻ ശ്രമം നടത്തുകയായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കടയുടമ സോണിയ ഇടിവി ഭാരതിനോട് (ETV Bharat)

ഇത് തടഞ്ഞ യുവതിയെ മർദിക്കാൻ ശ്രമിക്കുകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കടയിലെ തൊഴിലാളിയെ ആക്രമിക്കുകയും നാശനഷ്‌ടങ്ങൾ വരുത്തുകയും ചെയ്‌തു. യുവാക്കൾ മദ്യ ലഹരിയിലായിരുന്നെന്നും കടയുടമ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെ യുവാക്കൾ വന്ന വാഹനത്തിൽ രക്ഷപ്പെട്ടു. ഒളിവിലായിരുന്ന സഹീറിനെ പരവൂർ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്‌തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കൂട്ടുപ്രതിക്കായി അന്വേഷണം തുടരുകയാണ്. അതേസമയം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ സുഹൃത്തുകൾ കടയിലെത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

Also Read:കോഴിക്കോട് ഗുണ്ടാക്രമണം; മര്‍ദനമേറ്റ യുവാവ് ചികിത്സയില്‍

ABOUT THE AUTHOR

...view details