കേരളം

kerala

ETV Bharat / state

ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍ - SEXUAL ASSAULT CASE ARREST

ബസില്‍ കോട്ടയം സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം. ഈശ്വരമംഗലം സ്വദേശി പിടിയില്‍. സംഭവം ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലേക്കുള്ള യാത്രക്കിടെ.

YOUTH ARRESTED IN SEXUAL ASSAULT  ലൈംഗികാതിക്രമം അറസ്റ്റ്  ബസില്‍ യുവതിക്ക് നേരെ അതിക്രമം  WOMAN SEXUALLY ASSAULTED IN KSRTC
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 7, 2025, 8:56 AM IST

കോഴിക്കോട്: കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്‌തഫയാണ് പിടിയിലായത്. കോട്ടയം സ്വദേശിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്.

ഇന്ന് (ജനുവരി 7) പുലർച്ചെ ആയിരുന്നു സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാടകയിലെ ഹാസനിലേക്ക് പോകുന്ന ബസിൽ വച്ചായിരുന്നു അതിക്രമം. സംഭവത്തിന് പിന്നാലെ ബസ് കോഴിക്കോട് എത്തിയപ്പോൾ യുവതി നടക്കാവ് പൊലീസില്‍ വിവരം അറിയിച്ചു.

എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ച് യുവാവ് മോശമായി പെരുമാറി എന്നാണ് പരാതി. കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം ബസ് കർണാടകയിലേക്ക് തിരിച്ചു.

Also Read:ഗാര്‍ഹിക പീഡനം കടുത്തു, ഭര്‍ത്താവിനെ റോഡിലിട്ട് ഭാര്യ അടിച്ചുകൊന്നു; വീഡിയോ ലീക്കായതോടെ ഒളിവില്‍

ABOUT THE AUTHOR

...view details