പത്തനംതിട്ട: പ്രണയ ബന്ധത്തിലായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ യുവാവിനെ ഏനാത്ത് പൊലീസ് പിടികൂടി. ഏറത്ത് ഉടയാൻവിള കലതിവിള വീട്ടിൽ ശരൺ മോഹൻ (23) ആണ് അറസ്റ്റിലായത്. പെൺകുട്ടി പത്താം ക്ലാസ് പഠനശേഷം തുണിക്കടയിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന കാലയളവിൽ ഇയാളുമായി സ്നേഹബന്ധത്തിലായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞിടെ കുട്ടി യുവാവിന്‍റെ വീട്ടിൽ വന്നു താമസിച്ചതിനെതുടർന്ന്, ഇരുവീട്ടുകാരും തമ്മിൽ വഴക്കുണ്ടായി. 18 വയസ് തികയുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ധാരണയായതനുസരിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു.