കോഴിക്കോട്:പന്തീരാങ്കാവിൽ ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മാത്തറ സ്വദേശി അൻസിലയാണ് (20) മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അൻസിലയുടെ സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പന്തീരാങ്കാവ് കൈമ്പാലത്ത് ഇന്ന് (ഡിസംബർ 13) വൈകിട്ടോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിക്ക് മുമ്പിൽ വേഗത കുറച്ചുകൊണ്ട് കാര്‍ മുന്നോട്ട് നീങ്ങുന്നത് സിസിടിവിയിൽ വ്യക്തമാണ്. ഇതിനിടയിൽ ലോറിയുടെ പിന്നിൽ വരുകയായിരുന്ന ബൈക്ക് യാത്രികൻ ലോറിയെ മറികടക്കാൻ ശ്രമിച്ചു.
പന്തീരങഅകാവ് വാഹനാപകടം, യുവതിക്ക് ദാരുണാന്ത്യം (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിനിടയിൽ മുന്നിലെ കാറിനെ മറികടക്കുന്നതിനായി ലോറി ഡ്രൈവറും വലത്തോട്ട് വാഹനം വെട്ടിച്ചതോടെ ബൈക്കിൽ തട്ടുന്നതും സിസിടിവിയിലുണ്ട്. ലോറി ബൈക്കിൽ തട്ടിയതോടെ ബൈക്കിന്‍റെ പിന്‍സീറ്റിലുണ്ടായിരുന്ന അന്‍സില റോഡിലേക്ക് വീണു. തുടര്‍ന്ന് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. അന്‍സിലയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read:നഴ്‌സിങ് പരീക്ഷയ്ക്കുള്ള യാത്ര ദുരന്തത്തില്‍ കലാശിച്ചു; കോയമ്പത്തൂരില്‍ കൈക്കുഞ്ഞ് അടക്കം മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം