കേരളം

kerala

ETV Bharat / state

ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം; തെരച്ചിലിന് മുങ്ങല്‍ വിദഗ്‌ധന്‍ ഈശ്വര്‍ മല്‍പെ കാസർകോടേക്ക് - YOUNG MAN MISSING WHILE FISHING - YOUNG MAN MISSING WHILE FISHING

ശനിയാഴ്‌ച പുലർച്ചെയാണ് ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ കാണാതായത്. മുങ്ങൽ വിദഗ്‌ധരെ എത്തിച്ച് തെരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ.

MISSING CASE  യുവാവിനെ കാണ്മാനില്ല  KASARAGOD MISSING CASE  LOCAL NEWS
Muhammed Riyas (ETV Bharat)

By ETV Bharat Kerala Team

Published : Sep 4, 2024, 9:35 AM IST

Updated : Sep 4, 2024, 11:24 AM IST

കാസർകോട് ചൂണ്ടയിടാൻ പോയ യുവാവിനെ കാണ്മാനില്ല (ETV Bharat)

കാസർകോട് :തുറമുഖത്ത് മീൻ പിടിക്കാൻ ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം. കിഴൂർ ഹാർബറിൽ ശനിയാഴ്‌ച പുലർച്ചെയാണ് ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ കാണാതായത്. മുങ്ങൽ വിദഗ്‌ധരെ എത്തിച്ച് തെരച്ചിൽ നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇത്രയും ദിവസമായിട്ടും അധികൃതർ വേണ്ട വിധത്തിൽ ഇടപെട്ടില്ലെന്ന് ആരോപിച്ച് നാട്ടുകാർ കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാത ഉപരോധിച്ചു.

അതേ സമയം രക്ഷാപ്രവര്‍ത്തനത്തിന് മുങ്ങൽ വിദഗ്‌ധൻ ഈശ്വര്‍ മല്‍പെ എത്തുമെന്നാണ് സൂചന. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അപകടം നടന്ന കീഴൂര്‍ തുറമുഖം സന്ദര്‍ശിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് മല്‍പെയെ എത്തിക്കുമെന്ന് അദ്ദേഹം നാട്ടുകാര്‍ക്ക് വാക്കുനല്‍കിയത്. ഈശ്വര്‍ മല്‍പെ വരുന്നതുമായി ബന്ധപ്പെട്ടുള്ള ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കുന്നതിനായി ഇടപെടുമെന്നും എംഎല്‍എ അറിയിച്ചു. ഇതിനായി റവന്യൂ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കും.

സര്‍ക്കാര്‍ വഹിച്ചില്ലെങ്കില്‍ ബദല്‍മാര്‍ഗം കണ്ടെത്താനാണ് നിലവിലെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിൽ ജോലി ചെയ്യുന്ന റിയാസ് ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. ശനിയാഴ്‌ച പുലർച്ചെ മീൻ പിടിക്കാനായി വീട്ടിൽ നിന്നിറങ്ങിയ റിയാസ് 9 മണി കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ബന്ധുക്കളും പരിസരവാസികളും തെരച്ചിൽ ആരംഭിച്ചു.

കിഴൂർ ഹാർബറിൽ നിന്നും വാഹനവും ബാഗും ലഭിച്ചെങ്കിലും റിയാസിനെ കണ്ടെത്താനായില്ല. പ്രദേശത്ത് പാഴ് വലകൾ കെട്ടിക്കിടക്കുന്നതിനാൽ മൃതദേഹം ഇവിടെ നിന്ന് ലഭിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. കൃത്യമായ പരിശോധനയല്ല നടക്കുന്നതെന്നും മുങ്ങൽ വിദഗ്‌ധരെ ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തണമെന്നുമുള്ള ആവശ്യമുയരുന്നുണ്ട്.

ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് (സെപ്‌റ്റംബർ 04) മുതൽ പരിശോധന ശക്തമാക്കാനാണ് ഫയർഫോഴ്‌സിൻ്റെ തീരുമാനം.

Also Read:കോട്ടയത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

Last Updated : Sep 4, 2024, 11:24 AM IST

ABOUT THE AUTHOR

...view details