കേരളം

kerala

ETV Bharat / state

കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒരാൾ കൂടി പിടിയിൽ - KODANNUR MURDER CASE ARREST - KODANNUR MURDER CASE ARREST

മരിച്ച മനുവും പ്രതികളും തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. മെയ് 6ന് പുലർച്ചെയാണ് കൊലപാതകം നടന്നത്.

KODANNUR MURDER CASE  YOUNG MAN KILLLED BY HOCKEY STICK  കോടന്നൂർ കൊലപാതകം  ഹോക്കി സ്റ്റിക്ക് കൊണ്ട് കൊലപാതകം
Accused In Kodannur Murder Case (ETV Bharat Reporter)

By ETV Bharat Kerala Team

Published : May 8, 2024, 10:53 PM IST

തൃശൂർ : കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കോടന്നൂർ സ്വദേശിയായ രാഹുൽ (28) ആണ് പിടിയിലായത്. ചേർപ്പ് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കേസിൽ മൂന്ന് പ്രതികളെ ഇന്നലെ(മെയ് 6) തന്നെ അറസ്റ്റ് ചെയ്‌തിരുന്നു. പിടിയിലായ രാഹുലിൻ്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷമാണ് മറ്റ് മൂന്ന് പ്രതികൾ കൊലപാതകം നടത്തിയതെന്ന പൊലീസ് പറഞ്ഞു. വെങ്ങിണിശേരി സ്വദേശിയായ മഹേഷ് എന്ന മനു ആണ് ഹോക്കി സ്റ്റിക്കുകൊണ്ട് മർദനമേറ്റ് കൊല്ലപ്പെട്ടത്.

കോടന്നൂർ സ്വദേശികളായ മണികണ്‌ഠൻ, പ്രണവ്, ആഷിക് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പ്രതികൾ. ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെ കോടന്നൂർ പെട്രോൾ പമ്പിന് സമീപമാണ് കൊലപാതകം നടന്നത്. വെങ്ങിണിശ്ശേരി ശിവപുരം ലക്ഷം വീട് കോളനിയിൽ ഉണ്ടായ തർക്കത്തിൻ്റെ തുടർച്ചായി ബൈക്കിൽ വരികയായിരുന്ന മഹേഷിനെ കോടന്നൂരിൽ തടഞ്ഞ് നിർത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു.

ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിയേറ്റ് മാരകമായി പരിക്കേറ്റ മഹേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചേർപ്പ് സിഐ സിവി ലൈജു മോൻ്റെ നേതൃത്വത്തിൽ ആയിരുന്നു കേസന്വേഷണം.

Also Read: യുവാവിനെ ഹോക്കി സ്‌റ്റിക്ക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം ചേർപ്പ് കോടന്നൂരിൽ

ABOUT THE AUTHOR

...view details