തൃശൂർ :ചേർപ്പ് കോടന്നൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം കോളനിയിൽ കാരാട്ട് പറമ്പ് വീട്ടിൽ സുരേഷിന്‍റെ മകൻ മനു (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കോടന്നൂർ പെട്രോൾ പമ്പിന് സമീപം റോഡിൽ വെച്ചാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
യുവാവിനെ ഹോക്കി സ്‌റ്റിക്ക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം ചേർപ്പ് കോടന്നൂരിൽ - Young Man killed by Hockey Stick - YOUNG MAN KILLED BY HOCKEY STICK
കൊല്ലപ്പെട്ട യുവാവും റൗഡികളും തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഹോക്കി സ്‌റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
Young Man Killed By Blow To The Head In Cherpp Thrissur (Source Etv Bharat Reporter)
Published : May 6, 2024, 2:19 PM IST
ചേർപ്പ് പൊലീസ് സ്‌റ്റേഷൻ പരിതിയിലെ റൗഡിയായ മണികണ്‌ഠൻ, പ്രണവ്, മറ്റൊരാളും ചേർന്ന് മനുവിനെ ഹോക്കി സ്‌റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മനുവും പ്രതികളും തമ്മിൽ ഇന്നലെ രാത്രിയിൽ അടിപിടിയുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചേർപ്പ് പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്.