ETV Bharat / bharat

സര്‍നെയിമില്‍ അതിഷിക്ക് നേരെ ബിജെപി സ്ഥാനാര്‍ത്ഥി ബിധുരിയുടെ ആക്രമണം, ബിജെപി സ്‌ത്രീ വിരുദ്ധരെന്ന് എഎപി - BIDHURI ATTACKS ATISHI OVER SURNAME

ഒരു വനിതാ മുഖ്യമന്ത്രിക്ക് നേരെയുള്ള ബിധുരിയുടെ പരാമര്‍ശങ്ങള്‍ ബിജെപിയുടെ സ്‌ത്രീവിരുദ്ധ മനോഭാവത്തെയാണ് വ്യക്തമാക്കുന്നതെന്ന് എഎപി

BJP KALKAJI CANDIDATE BIDHURI  AAP  Bjp Anti woman  Aravind kejriwal
BJP's Kalkaji candidate Ramesh Bidhuri (left) and Delhi Chief Minister Atishi (ANI)
author img

By ETV Bharat Kerala Team

Published : Jan 6, 2025, 9:41 AM IST

ന്യൂഡല്‍ഹി: ബിജെപിയുടെ കല്‍ക്കാജിയിലെ സ്ഥാനാര്‍ത്ഥി രമേഷ് ബിധുരി കഴിഞ്ഞ ദിവസം വീണ്ടും ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഇക്കുറി ഡല്‍ഹി മുഖ്യമന്ത്രി അതിഷാണ് ഇയാളുടെ ഇരയായത്.

രോഹിണിയില്‍ ഇന്നലെ നടന്ന ബിജെപിയുടെ പരിവര്‍ത്തന്‍ റാലിയില്‍ അതിഷിയുെട രണ്ടാം പേരിനെ ചൊല്ലിയാണ് ഇയാള്‍ വിവാദമുയര്‍ത്തിയത്. നേരത്തെ ഇവരുടെ പേരിന്‍റെ അറ്റത്ത് മര്‍ലേന എന്നായിരുന്നുവെന്നും ഇപ്പോഴത് സിങ്ങെന്ന് മാറ്റിയെന്നുമായിരുന്നു ബിധുരിയുടെ പരാമര്‍ശം. ഇതിലൂടെ അവര്‍ സ്വന്തം പിതാവിനെ തന്നെ മാറ്റിയിരിക്കുന്നുവെന്നും ബിധുരി ആരോപിച്ചു. ഇതാണ് എഎപിയുടെ സ്വഭാവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കല്‍ക്കാജിയില്‍ നിന്നുള്ള എംഎല്‍എയാണ് മുഖ്യമന്ത്രിയായ അതിഷി.

അതേസമയം ശക്തമായ ഭാഷയിലാണ് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ബിധുരിക്കെതിരെ ആഞ്ഞടിച്ചത്. ബിജെപി എല്ലാ അതിരുകളും ലംഘിക്കുന്നുവെന്നും ഇത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അപമാനിക്കുന്നു. തങ്ങളുടെ വനിതാ മുഖ്യമന്ത്രിയെ ഇത്തരത്തില്‍ അപമാനിക്കുന്നത് ഡല്‍ഹി ജനത പൊറുക്കില്ല. ഡല്‍ഹിയിലെ എല്ലാ സ്‌ത്രീകളും ഇതിന് ബിജെപിയോട് പകരം ചോദിക്കുമെന്നും കെജ്‌രിവാള്‍ തന്‍റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ബിജെപിയുടെ സ്‌ത്രീ വിരുദ്ധ മുഖമാണ് ബിധുരിയുടെ പരാമര്‍ശങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് എഎപി പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.

ഇപ്പോഴിദ്ദേഹം ഇത്തരത്തിലാണ് സ്‌ത്രീകളെ പരഗിണിക്കുന്നതെങ്കില്‍ അബദ്ധത്തില്‍ എംഎല്‍എ ആയാല്‍ എന്താകും സാധാരണ സ്‌ത്രീകളുടെ അവസ്ഥയെന്നും എഎപി ചോദിക്കുന്നു. രമേഷ് ബിധുരിയെ തോല്‍പ്പിച്ച് ബിജെപിയെയും ബിധുരിയെയും ഡല്‍ഹി ഒരു പാഠം പഠിപ്പിക്കുമെന്നും എഎപി കൂട്ടിച്ചേര്‍ത്തു. നഗരത്തിലെ സ്‌ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ സഹായം നല്‍കുമെന്ന എഎപിയുടെ പ്രഖ്യാപനം ബിജെപിയെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും എഎപി ആരോപിച്ചു. ഡല്‍ഹിയില്‍ അടുത്തമാസമാണ് തെരഞ്ഞെടുപ്പ്. ഉടന്‍ തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കല്‍ക്കാജിയിലെ റോഡുകള്‍ പ്രിയങ്കാഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്ന പ്രസ്‌താവനയുമായി ബിധുരി വിവാദത്തിലായിരുന്നു. പിന്നാലെ ഇയാള്‍ മാപ്പ് പറഞ്ഞ് തടിയൂരി. ഇതിന് തൊട്ടുപിന്നാലെയാണ് അതിഷിക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്.

Also Read: 'കമ്മ്യൂണിസ്റ്റ് പാർട്ടി അധികകാലം ദേശിയ പാര്‍ട്ടിയായി തുടരില്ല': ദേവേന്ദ്ര ഫട്‌നാവിസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.