ഇന്നത്തെ 61 മത്സരങ്ങളും പൂർത്തിയായി. നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ കണ്ണൂർ 713 പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 708 പോയിന്‍റുകളുമായി കോഴിക്കോടും 702 പോയിന്‍റുകളുമായി പാലക്കാടും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മികച്ച സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ്‌എസ് ഗുരുകുലം 123 പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്ത് വ്യക്തമായ ആധിപത്യം പുലർത്തുകയാണ്.
ETV Bharat / education-and-career
Live: സംസ്ഥാന സ്‌കൂള്‍ കലോത്സവം; കപ്പിനായി വാശിയേറിയ പോരാട്ടം, അരങ്ങില്‍ ഇന്ന് ജനപ്രിയ ഇനങ്ങള്‍ - STATE SCHOOL KALOLSAVAM2025
Published : Jan 6, 2025, 9:52 AM IST
|Updated : Jan 6, 2025, 1:43 PM IST
തിരുവനന്തപുരം: 63-ാം സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. സ്വർണക്കപ്പിനായും മികച്ച സ്‌കൂളിനായും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ മിമിക്രി, മോണോ ആക്‌ട് മത്സരങ്ങളും ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നാടോടി നൃത്തവും ഹൈസ്‌കൂള്‍ വിഭാഗത്തിന്‍റെ ദഫ് മുട്ട്, ചവിട്ട് നാടകം എന്നീ മത്സരങ്ങളുമാണ് ഇന്ന് വിവിധ വേദികളിലായി അരങ്ങേറുക.
LIVE FEED
18 വേദികളിൽ മത്സരം പൂർത്തിയായി. വേദി 3 ൽ ഭരതനാട്യം, 5 ൽ പരിചമുട്ട്, 6 ൽ വൃന്ദവാദ്യം, 7 ൽ വട്ടപ്പാട്ട്, 9 ൽ കഥകളി, 15 ൽ മലപുലയ ആട്ടം, 18 ൽ അക്ഷരശ്ലോകം എന്നീ മത്സരങ്ങള്‍ തുടരുന്നു.
സെൻട്രൽ സ്‌റ്റേഡിയത്തിലെ പ്രധാനവേദിയിൽ ഹൈസ്‌കൂൾ വിഭാഗത്തിന്‍റെ തിരുവാതിരക്കളി മത്സരം പുരോഗമിക്കുന്നു.
വേദി മൂന്നിൽ എച്ച് എസ് വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യ മത്സരം പുരോഗമിക്കുന്നു.
ഒമ്പത് വേദികളില്‍ ഇന്നത്തെ മത്സരം പൂര്‍ത്തിയായി
പട്ടം ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ട് മത്സരം എട്ടരയോടെ പൂര്‍ത്തിയാകും. ഒമ്പത് വേദികളില്‍ ഇന്നത്തെ മത്സരം പൂര്‍ത്തിയായി.
തിരുവാതിര മത്സരം ഏഴരയോടെ സമാപിക്കും
തിരുവാതിര മത്സരം ഏഴരയോടെ സമാപിക്കും. പാളയം സെന്‍റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ ഹയര്‍ സെക്കന്‍ഡറി വൃന്ദവാദ്യ മത്സരം പാതി പിന്നിട്ടു. ഇനിയും വേദിയിലെത്താനുള്ളത് 8 ടീമുകള്‍.
ആലത്തൂര്‍ ബിഎസ്‌എസ്‌എസ് ഗുരുകുലം ടീം
മികച്ച സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ്‌എസ് ഗുരുകുലം ടീം വ്യക്തമായ ആധിപത്യം നേടി. 98 പോയിന്‍റുമായി മുന്നില്‍. രണ്ടാമത് 75 പോയിന്‍റോടെ ആലപ്പുഴ എന്‍എസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
ഇഞ്ചോടിഞ്ച് പോരാട്ടം
625 പോയിന്‍റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 622 പോയിന്‍റുമായി തൃശൂർ തൊട്ടുപുറകെ വച്ചുപിടിക്കുകയാണ്. 614 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്.
മത്സരങ്ങള്‍ പുരോഗമിക്കുന്നു
ഇന്ന് നടക്കേണ്ട 61 മത്സരങ്ങളിൽ 28 ഇനങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ഹൈസ്ക്കൂള്‍ ഹയർ സെക്കന്‍ഡറി വിഭാഗം കവിതാ രചന, ഹയർ സെക്കന്‍ഡറി വിഭാഗം ചിത്ര രചന, ശാസ്‌ത്രീയ സംഗീതം , മാപ്പിളപ്പാട്ട് എന്നീ വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു. 33 ഇനങ്ങളിലെ ഫലമാണ് ഇനി പുറത്തു വരാനുള്ളത്.
മികച്ച സ്‌കൂളിനായും പോരാട്ടം
മികച്ച സ്‌കൂളിനായുള്ള പോരാട്ടത്തിൽ 85 പോയിന്‍റോടെ വ്യക്തമായ ലീഡ് നിലനിർത്തി ആലത്തൂർ ബി എസ് എസ് ഗുരുകുലം. വഴുതക്കാട് കാർമൽ സ്‌കൂള്‍ രണ്ടാം സ്ഥാനത്തും പത്തനംതിട്ട കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസ് മൂല്ലാം സ്ഥാനത്തും മത്സരം തുടരുകയാണ്
വേദി രണ്ടിൽ എച്ച് എസ് വിഭാഗം കോൽക്കളി മത്സരം പുരോഗമിക്കുന്നു.
കലോത്സവ ഭക്ഷണശാല സന്ദർശിച്ച് മുഖ്യമന്ത്രി
കലോത്സവ ഭക്ഷണശാല സന്ദർശിച്ച് മുഖ്യമന്ത്രി 63-ാമത് കേരള സ്‌കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയ പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണശാല മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം എൽ എമാരായ വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് എസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
വിട്ടുകൊടുക്കാതെ കണ്ണൂർ
ഒരു ഘട്ടത്തിലും വിട്ടുകൊടുക്കാതെ കണ്ണൂർ കലോത്സവ വേദിയിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. 516 പോയിന്‍റുകളുമായാണ് ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നത്. 511 പോയിന്‍റുകളുമായി തൃശൂരും 507 പോയിന്‍റുകളുമായി കോഴിക്കോടും 505 പോയിന്‍റുകളുമായി പാലക്കാടും തൊട്ടുപുറകെയുണ്ട്.
125 ഐറ്റം പൂര്‍ത്തിയായി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആകെയുള്ള 249 ഇനങ്ങളില്‍ 125 എണ്ണം പൂര്‍ത്തിയാക്കി. സംസ്ഥാന സ്‌കൂള്‍ കലോത്സവം പാതി പിന്നിട്ടു.
ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ സംസ്ഥാന അപ്പീല്‍ കമ്മിറ്റിക്ക് ലഭിച്ച ഒരു അപ്പീലില്‍ അനുകൂല തീരുമാനം വന്നു. ഇതോടെ ആകെ പങ്കെടുത്ത 22 ടീമുകളില്‍ 19 പേര്‍ക്ക് എ ഗ്രേഡായി.
ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ കുച്ചിപ്പുടിയില്‍ സംസ്ഥാന അപ്പീല്‍ കമ്മിറ്റിക്ക് ലഭിച്ച രണ്ട് ഹയര്‍ അപ്പീലുകള്‍ തള്ളി. ആകെ 24 മത്സരാര്‍ഥികളില്‍ 13 പേര്‍ക്ക് എ ഗ്രേഡും ഒരാള്‍ക്ക് ബി ഗ്രേഡും ലഭിച്ചു.
ഹൈസ്‌കൂള്‍ നാടോടി നൃത്തത്തില്‍ പങ്കെടുത്ത പതിനാറില്‍ 15 പേര്‍ക്കും എ ഗ്രേഡ് കിട്ടി.
ഹയര്‍ സെക്കന്‍ഡറി ആണ്‍കുട്ടികളുടെ ലളിതഗാനത്തില്‍ ഒരു ഹയര്‍ അപ്പീല്‍ തള്ളി. അറബനമുട്ടില്‍ സ്പെഷ്യല്‍ ഓര്‍ഡറോടെ മത്സരിച്ച ഒരു ടീമിന് കൂടി എ ഗ്രേഡ് ലഭിച്ചു. ഇതോടെ അറബന മുട്ടില്‍ പങ്കെടുത്ത പതിനേഴില്‍ പതിനാറ് ടീമിനും എ ഗ്രേഡായി.
എല്ലാവർക്കും എ ഗ്രേഡ്
ഹയര്‍ സെക്കന്‍ഡറി മിമിക്രി മത്സരത്തില്‍ പങ്കെടുത്ത 14 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
അപ്പീലുകളില്‍ ഫലം വന്നു തുടങ്ങി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുകളില്‍ ഫലം വന്നു തുടങ്ങി. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പനയില്‍ ഒരു അപ്പീല്‍ സംസ്ഥാന അപ്പീല്‍ കമ്മിറ്റി അനുവദിച്ചു മറ്റൊരെണ്ണം തള്ളി. ഇതോടെ ഹയര്‍ സെക്കന്‍ഡറി ഒപ്പനയില്‍ പങ്കെടുത്ത 22 ടീമുകളില്‍ 19 എണ്ണത്തിനും എ ഗ്രേഡായി. ഒരു ടീമിന് ബി ഗ്രേഡ് ലഭിച്ചു.
നടൻ കുട്ടി അഖിൽ മിമിക്രി മത്സരം കാണാനെത്തി
കൊയിലാണ്ടി ജിവിഎച്ച്‌എസ്‌എസില്‍ നിന്നെത്തിയ ചെണ്ട മേളം ടീം
വേദി 1ല്‍ കുച്ചിപ്പുടി തകര്‍ത്താടി കലാകാരികള്‍
വേദി 7ല്‍ മോണോ ആക്‌ട്: വേദി 7ല്‍ എച്ച്‌എസ് വിഭാഗത്തിന്‍റെ മോണോ ആക്‌ട് മത്സരം തുടരുന്നു.
വേദി 15ല്‍ മലപുലയ ആട്ടം: കലോത്സവ നഗരിയിലൊരുക്കിയ വേദി 15ല്‍ എച്ച്‌എസ് വിഭാഗം പെണ്‍കുട്ടികളുടെ മലപുലയ ആട്ടം അരങ്ങേറുന്നു.
വൈകിയെത്തിയ യക്ഷഗാനം: ഭാരത് ഭവൻ തൈക്കാട് നടക്കേണ്ട യക്ഷഗാനം (HS) തുടങ്ങിയത് രണ്ടര മണിക്കൂർ വൈകി.
യക്ഷഗാനം വൈകുന്നു: ഭാരത് ഭവൻ തൈക്കാട് നടക്കേണ്ട യക്ഷഗാനം (HS) ഒന്നര മണിക്കൂർ വൈകുന്നു. 9.30ന് തുടങ്ങേണ്ടതായിരുന്നു യക്ഷഗാനം.
ലളിതഗാനം വിജയികളെ പ്രഖ്യാപിച്ചു: ആണ്‍കുട്ടികളുടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ലളിതഗാന മത്സര ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചു. 15 മത്സരാര്‍ഥികളില്‍ 10 പേര്‍ക്ക് എ ഗ്രേഡും 5 പേര്‍ക്ക് ബി ഗ്രേഡും.
ചെണ്ടമേളം ഫലപ്രഖ്യാപിച്ചു: ഹൈസ്‌കൂള്‍ വിഭാഗം ചെണ്ട മേളത്തിന്‍റെ ഫലം പ്രഖ്യാപിച്ചു. 17 പേര്‍ മത്സരിച്ചതില്‍ 14 പേര്‍ക്ക് എ ഗ്രേഡ്. ഒരാള്‍ക്ക് ബി ഗ്രേഡ്.
വേദികളില്‍ നിറഞ്ഞാടി കലാകാരന്മാര്‍: വേദി ഒന്നില്‍ എച്ച്‌എസ്‌എസ് (ഗേള്‍സ്) വിഭാഗം കുച്ചിപ്പുടി, വേദി 2ല്‍ എച്ച്‌എസ് (ബോയ്‌സ്) വിഭാഗം നാടോടിനൃത്തം, വേദി 3ല്‍ എച്ച്‌എസ് വിഭാഗം ദഫ് മുട്ട്, വേദി നാലില്‍ എച്ച്‌എസ് വിഭാഗം ചിവിട്ടു നാടകം, വേദി അഞ്ചില്‍ എച്ച്‌എസ് വിഭാഗം (ഗേള്‍സ്) കേരള നടനം, വേദി 6ല്‍ എച്ച്‌എസ് വിഭാഗം (ബോയ്‌സ്) മിമിക്രി, വേദി 7ല്‍ എച്ച്‌എസ് വിഭാഗം (ബോയ്‌സ്) മോണോ ആക്‌ട്, വേദി എട്ടില്‍ എച്ച്‌എസ് വിഭാഗം (ബോയ്‌സ്) തുള്ളല്‍, വേദി 9ല്‍ എച്ച്‌എസ് വിഭാഗം (ഗേള്‍സ്) കഥകളി (സിംഗിള്‍) അരങ്ങേറുന്നു. വേദി 10ല്‍ എച്ച്‌എസ് വിഭാഗം (ബോയ്‌സ്) ശാസ്‌ത്രീയ സംഗീതം. വേദി 11ല്‍ എച്ച്‌എസ് വിഭാഗം മദ്ദളം, വേദി 12ല്‍ എച്ച്‌എസ്‌എസ് വിഭാഗം ചെണ്ടമേളം, വേദി 13ല്‍ എച്ച്‌എസ്‌എസ് വിഭാഗം മൂകാഭിനയം, വേദി 14ല്‍ എച്ച്‌എസ് വിഭാഗം യക്ഷഗാനം, വേദി 15ല്‍ എച്ച്‌എസ് വിഭാഗം മലപുലയ ആട്ടം, വേദി 16ല്‍ അറബിക് സെമിനാര്‍, വേദി 17ല്‍ എച്ച്‌എസ് വിഭാഗം ഉപന്യാസ രചന, വേദി 18ല്‍ സംസ്‌കൃതം സെമിനാര്‍, വേദി 19ല്‍ എച്ച്‌എസ് വിഭാഗം ഹിന്ദി പ്രസംഗം, വേദി 20ല്‍ എച്ച്‌എസ് വിഭാഗം പദ്യം ചൊല്ലല്‍ (തമിഴ്), വേദി 21ല്‍ എച്ച്‌എസ്‌എസ് വിഭാഗം ചിത്ര രചന (പെന്‍സില്‍), വേദി 22ല്‍ എച്ച്‌എസ്‌എസ് വിഭാഗം കഥാരചന (ഹിന്ദി), വേദി 23ല്‍ എച്ച്‌എസ് വിഭാഗം കഥാരചന (ഇംഗ്ലീഷ്), വേദി 24ല്‍ എച്ച്‌എസ് വിഭാഗം കവിതാരചന (കന്നട) എന്നിവയും അരങ്ങേറുന്നു.
മിമിക്രി മത്സരം ആരംഭിച്ചു: പാളയം സെന്‍റ് ജോസഫ് എച്ച്‌എസ്‌എസ് ഓഡിറ്റോറിയത്തില്‍ ഹയര്‍സെക്കന്‍ഡറി മിമിക്രി മത്സരം ആരംഭിച്ചു. മൊത്തം 16 മത്സരാര്‍ഥികളാണുള്ളത്.
ഹൈസ്‌കൂള്‍ വിഭാഗം നടോടി നൃത്തം: വഴുതക്കാട് വിമന്‍സ് കോളജ് ഓഡിറ്റോറിയത്തിലെ രണ്ടാം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടോടി നൃത്തം പുരോഗമിക്കുകയാണ്. ആകെ 16 പേരാണ് മത്സരിക്കാനുള്ളത്.
മത്സരങ്ങളും വേദികളും:
വേദി 2ല്‍ എച്ച്‌എസ് (ബോയ്‌സ്) നാടോടിനൃത്തം, വേദി 3ല്‍ എച്ച്‌എസ് വിഭാഗം ദഫ് മുട്ട്, വേദി നാലില്‍ എച്ച്‌എസ് വിഭാഗം ചിവിട്ടു നാടകം, വേദി അഞ്ചില്‍ എച്ച് എസ് വിഭാഗം (ഗേള്‍സ്) കേരള നടനം, വേദി 6ല്‍ എച്ച്‌എസ് വിഭാഗം (ബോയ്‌സ്) മിമിക്രി, വേദി 7ല്‍ എച്ച്‌എസ് വിഭാഗം (ബോയ്‌സ്) മോണോ ആക്‌ട്, വേദി എട്ടില്‍ എച്ച്‌എസ് വിഭാഗം (ബോയ്‌സ്) തുള്ളല്‍ എന്നിവ അരങ്ങേറുന്നു.
രംഗവേദി ഉണര്‍ന്നു:
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഇന്നത്തെ മത്സരങ്ങള്‍ ആരംഭിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ മുഖ്യവേദിയില്‍ ഹയര്‍ സെക്കന്‍ഡറി പെണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരം തുടങ്ങി. അപ്പീലുകളിലൂടെ എത്തിയവരടക്കം 26 പേരാണ് മത്സരത്തിനുള്ളത്.
മൂന്നാം നാള്‍ ആവേശോജ്വല തുടക്കം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മൂന്നാം ദിനമായ ഇന്ന് (ജനുവരി 6) ആവേശോജ്വലമായ തുടക്കം.