കേരളം

kerala

ETV Bharat / state

സ്‌കൂട്ടറില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ - Ganja Seized In Kozhikode - GANJA SEIZED IN KOZHIKODE

രാമനാട്ടുകരയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പി ശ്രീയേഷാണ് പിടിയിലായത്. 4 കിലോ കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു.

രാമനാട്ടുകര കഞ്ചാവുമായി യുവാവ്  കഞ്ചാവ് വേട്ട കോഴിക്കോട്  RAMANATTUKARA GANJA ARREST  ONAM SPECIAL DRIVE EXCISE GANJA
. (ETV Bharat)

By ETV Bharat Kerala Team

Published : Sep 13, 2024, 8:10 AM IST

Updated : Sep 13, 2024, 9:07 AM IST

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ (ETV Bharat)

കോഴിക്കോട്: സ്‌കൂട്ടറിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. രാമനാട്ടുകര സ്വദേശി പി ശ്രീയേഷാണ് (35) എക്സൈസിന്‍റെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ രാമനാട്ടുകര പാറമ്മലിൽ വച്ചാണ് ഇയാള്‍ പിടിയിലായത്.

രാമനാട്ടുകര സ്വദേശിയിൽ നിന്നും 60,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ്, മലപ്പുറം ഐക്കരപ്പടി സ്വദേശിക്ക് നൽകുന്നതിനായി കൊണ്ടുപോകും വഴിയാണ് ശ്രീയേഷ് എക്സൈസിൻ്റെ മുന്നിൽ പെട്ടത്. ഒരു കിലോ കഞ്ചാവിന് 40,000 രൂപ എന്ന നിരക്കിലാണ് വിൽപന നടത്തുന്നതെന്ന് ഇയാള്‍ എക്സൈസിനോട് വെളിപ്പെടുത്തി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്ന് കഞ്ചാവ് എത്തിച്ച് രാമനാട്ടുകര കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ശ്രീയേഷ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടര്‍ ടി. രാജീവിന്‍റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ വാഹന പരിശോധനയും ലഹരിക്കെതിരെയുള്ള കർശന നടപടികളും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് എക്സൈസ് കമ്മിഷണർ പിഎൽ ഷിബു അറിയിച്ചു.

Also Read:പൊലീസിനെ വെട്ടിക്കാന്‍ ജീപ്പിൽ പ്രത്യേക അറകള്‍; 53 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Last Updated : Sep 13, 2024, 9:07 AM IST

ABOUT THE AUTHOR

...view details