തിരുവനന്തപുരം :നഗരത്തില്‍ പട്ടാപ്പകല്‍ കടയിലെ ക്യാഷ് കൗണ്ടറിലെ മേശ തുറന്ന് മോഷണം നടത്തി യുവാവും യുവതിയും. ഇന്നലെ വൈകുന്നേരം 3.34 നായിരുന്നു സംഭവം. മണക്കാട് ജംഗ്ഷനിലെ മാര്‍ജിന്‍ ഫ്രീ ഷൂ മാര്‍ക്കറ്റ് എന്ന സ്ഥാപനത്തിലായിരുന്നു കടയുടമയുടെ കണ്ണ് വെട്ടിച്ചു പണം മോഷ്‌ടിച്ചത്.
കടയില്‍ സാധനം വാങ്ങനെന്ന വ്യാജേനെ എത്തിയ യുവാവും യുവതിയുമാണ് കൗണ്ടറിലെ മേശ തുറന്ന് പണം അപഹരിച്ചത്. ചെരുപ്പ് തെരഞ്ഞെടുക്കാനായി യുവതി കടയുടമയുടെ സഹായം തേടുകയും കടയുടമ, ചെരുപ്പുകള്‍ക്കിടയില്‍ തെരയുന്നതിനിടെ യുവാവ് ക്യാഷ് കൗണ്ടറിലെത്തി മേശ തുറന്ന് പണമെടുക്കുകയുമായിരുന്നു.
മോഷണത്തിന്‍റെ സിസിടിവി ദൃശ്യം (ETV Bharat) ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ക്യാഷ് കൗണ്ടറില്‍ നിന്നും 8000 രൂപയാണ് ഇവര്‍ തട്ടിയത്. പണം തട്ടിയ ശേഷം സാധനം വാങ്ങാതെ ഇവര്‍ കടയില്‍ നിന്നും പോയി. പിന്നാലെ ക്യാഷ് കൗണ്ടറിലെത്തിയപ്പോഴായിരുന്നു പണം നഷ്‌ടപ്പെട്ട വിവരം ഉടമ അറിയുന്നത്. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നു ഫോര്‍ട്ട് പൊലീസ് അറിയിച്ചു.
Also Read : ആശുപത്രികളില്‍ കറങ്ങിനടന്ന് രോഗികളുടെ പണം മോഷ്‌ടിക്കുന്ന സ്ത്രീ പിടിയിൽ - WOMAN STEALS PATIENTS MONEY