മലപ്പുറം : മമ്പാട് ടാണ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന് ഷോക്കേറ്റു. ടാണ സ്വദേശിയും നിലമ്പൂരിൽ ഓട്ടോ ഓടിക്കുന്ന പൊന്നാക്കടവൻ സിദ്ദിഖിനാണ് ഷോക്കേറ്റത്. വനം വകുപ്പ് സ്ഥാപിച്ച ഹാങ്ങിങ് ഫെൻസിങ്ങിൽ നിന്നാണ് ഷോക്കേറ്റത്. രാവിലെ കുളി കഴിഞ്ഞ് പുഴയിൽ നിന്ന് കയറി വരുന്നതിനിടെ ഹാങ്ങിങ് ഫെൻസിങ്ങിന്‍റെ കമ്പിയിൽ തട്ടുകയായിരുന്നു.
കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഷോക്കേറ്റ് തെറിച്ച് വീണു - electric shock from hanging fence - ELECTRIC SHOCK FROM HANGING FENCE
മമ്പാട് ടാണ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന് വനം വകുപ്പിന്‍റെ ഹാങ്ങിങ് ഫെൻസിങ്ങിൽ ഷോക്കേറ്റു.
![കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഷോക്കേറ്റ് തെറിച്ച് വീണു - electric shock from hanging fence YOUGSTER HIT BY ELECTRIC SHOCK ELECTRIC FENCE SHOCK MALAPPURAM കടവിൽ നിന്ന് ഷോക്കേറ്റു ടാണ കടവിൽ യുവാവിന് ഷോക്കേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/18-05-2024/1200-675-21500973-thumbnail-16x9-shock.jpg)
Hanging fence, Siddique (Source: Etv Bharat reporter)
Published : May 18, 2024, 9:33 PM IST
|Updated : May 18, 2024, 10:51 PM IST
കടവിൽ കുളിക്കാനിറങ്ങിയ യുവാവിന് ഷോക്കേറ്റു (Source : Etv Bharat Reporter)
തെറിച്ചുവീണ സിദ്ദിഖിനെ കൂടെയുണ്ടായിരുന്നവരാണ് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വന്യ മൃഗ ശല്യം ഒഴിവാക്കാൻ വനം വകുപ്പ് സ്ഥാപിച്ച ഹാങ്ങിങ് ഫെൻസിങ് വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ 9 മണിയായിട്ടും അത് ഓഫായിട്ടില്ലെന്നും ഇത് വലിയ അപകടമാണ് ഉണ്ടാക്കുകയെന്നും നാട്ടുകാർ പറയുന്നു.
Last Updated : May 18, 2024, 10:51 PM IST