കൊല്ലം:മെയ്‌ദിനം ആഘോഷിച്ചു വനിതകളും ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന മെയ്‌ദിന റാലി സ്‌ത്രീപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 100 കണക്കിന് വനിതകളാണ് ഒരേ വേഷത്തിൽ റാലിയിൽ അണിനിരന്നത്. വെള്ള സാരിയും ചുമന്ന ബ്ലൗസും ധരിച്ചാണ് വനിതകൾ റാലിയിൽ പങ്കെടുത്തത്.
ഏകദേശം 5000 ത്തിലധികം വനിതകൾ മെയ്‌ദിന റാലിയിൽ പങ്കെടുത്തതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ചിന്നക്കട റെസ്‌റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച മെയ്‌ദിന റാലി താലൂക്ക് കച്ചേരി ഹൈസ്‌കൂള്‍ ജംങ്ഷൻ വഴി കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്‌മാരക ഹാളിൽ സമാപിച്ചു.
രാഷ്‌ട്രീയപാർട്ടികളുടെയും ട്രേഡ് യൂണിയൻ സംഘടനകളുടെയും റാലിയിൽ നിന്ന് വ്യത്യസ്‌തമായി അച്ചടക്കത്തോടും കൂടി ഇരു വരികളിലായി ഒരേ അകലം പാലിച്ച് നിരനിരയായി നടന്നു നീങ്ങി. വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെ റാലിയിൽ അണിനിരന്നു. നഗരത്തിൽ എത്തിയ കാഴ്‌ചക്കാരിൽ കൗതുകം ഉണർത്തുന്ന രീതിയിലായിരുന്നു സ്‌ത്രീകളുടെ മെയ്‌ദിന റാലി.