കോഴിക്കോട്:വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി. മുക്കം സ്വദേശിനി ഹസ്‌നയാണ് (23) കിണറ്റില്‍ വീണത്. പതിനഞ്ച് മീറ്റർ താഴ്ചയുള്ള കിണറ്റില്‍ നിന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
ഇന്നലെ (ജൂണ്‍ 21) ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കിണറ്റില്‍ വെള്ളം കോരാനെത്തിയ ഹസ്‌ന കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബം മുക്കം ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സംഘം റെസ്ക്യു നെറ്റ്, ഹാർനസ് എന്നിവ ഉപയോഗിച്ച് യുവതിയെ രക്ഷപ്പെടുത്തി.