കേരളം

kerala

ETV Bharat / state

അമ്മായിഅമ്മയെ വധിച്ച കേസ്‌; മരുമകൾക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും - Woman Sentenced To Imprisonment - WOMAN SENTENCED TO IMPRISONMENT

2014 ലാണ് കേസിനാസ്‌പദമായ സംഭവം. പൊലീസ് ഉദ്യോ​ഗസ്ഥ‌ർക്ക് തോന്നിയ ചില സംശയങ്ങളാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലെത്തിച്ചത്.

LIFE IMPRISONMENT FOR MURDER  MURDERING MOTHER IN LAW  MURDERING OVER LAND DISPUTE  അമ്മായിഅമ്മയെ കൊലപ്പെടുത്തി
WOMAN SENTENCED TO IMPRISONMENT (ETV Bharat)

By ETV Bharat Kerala Team

Published : Jul 15, 2024, 9:02 PM IST

അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കേസ്‌ (ETV Bharat)

കാസർകോട്: അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കേസിൽ മരുമകൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. കാസർകോട് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് മകൻ്റെ ഭാര്യ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. 2014 ലാണ് കേസിനാസ്‌പദമായ സംഭവം. വീടിൻ്റെ ചായ്പ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ മകൻ്റെ ഭാര്യ അംബിക കഴുത്ത് ഞെരിച്ചും തലയണകൊണ്ട് മുഖത്തമർത്തിയും നെെലോൺ കയർ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു.

ആത്മഹത്യയാണെന്ന് വരുത്തിതീ‌ക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്‌തു. പൊലീസ് ഉദ്യോ​ഗസ്ഥ‌ർക്ക് തോന്നിയ ചില സംശയങ്ങളാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലെത്തിച്ചത്. അംബികയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയ പൊലീസ് അമ്മാളുഅമ്മയുടെ മകൻ കമലാക്ഷൻ, ചെറുമകൻ എന്നിവരെയും പ്രതിചേർത്തു. എന്നാൽ ഇരുവരുടേയും പങ്ക് തെളിയിക്കാനാൻ പ്രോസിക്യൂഷനായില്ല.

ഇതോടെ ഇരുവരേയും ജില്ലാ അഡിഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും പ്രായം കുടുംബത്തിന്‍റെ സാഹചര്യം എന്നിവ കണക്കിലെടുത്ത് ശിക്ഷാ ഇളവ് നൽകാനാകില്ലെന്നും ജഡ്‌ജി എ മനോജ് വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ ഹാജരായി.

ALSO READ:മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; യുവാവ് മധ്യവയസ്‌കനെ കൊലപ്പെടുത്തിയതായി പരാതി

ABOUT THE AUTHOR

...view details