തൃശൂർ : അകമല കുഴിയോട് ജനവാസ മേഖലയിലെ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വാഴക്കൃഷി നശിപ്പിച്ച കാട്ടാനകൾ പ്ലാവിലെ ചക്കകളും കഴിച്ചാണ് മടങ്ങിയത്.
തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി; വ്യാപക കൃഷി നാശം - elephant attack in residential area - ELEPHANT ATTACK IN RESIDENTIAL AREA
അകമല കുഴിയോട് ജനവാസ മേഖലയിലെ കാട്ടാനകളിറങ്ങി വാഴക്കൃഷിയും ചക്കയും നശിപ്പിച്ചു.
Akamala Wild elephants attack (Source : Etv Bharat Network)
Published : May 7, 2024, 6:43 PM IST
ആന ഇറങ്ങിയത് അറിഞ്ഞ് ഭീതിയിലായ നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ആനകളെ കാട് കയറ്റുകയായിരുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാവുന്നതിൽ വലിയ ആശങ്കയിലാണ് നാട്ടുകാർ.