തൃശൂർ : കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. അതിരപ്പിള്ളി വെട്ടിക്കുഴിയിലാണ് സംഭവം. വെട്ടിക്കുഴി സ്വദേശി അർജുനന്‍റെ കൃഷിയാണ് ആനകൾ നശിപ്പിച്ചത്. ഇന്ന് (ഏപ്രിൽ 14) പുലർച്ചെയാണ് കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം എത്തിയത്. കൃഷിയിടത്തിലെ തെങ്ങും വാഴയും ആന നശിപ്പിച്ചു.
അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം; കൃഷി നശിപ്പിച്ചു - WILD ELEPHANT AT ATHIRAPPILLI - WILD ELEPHANT AT ATHIRAPPILLI
വെട്ടിക്കുഴി സ്വദേശി അർജുനന്‍റെ കൃഷിയാണ് ആനകൾ നശിപ്പിച്ചത്. കൃഷിയിടത്തിലെ തെങ്ങും വാഴയും അടക്കം ആന നശിപ്പിച്ചു.

Wild Elephants Destroyed Crops At Vettikkuzhy Athirappalli
Published : Apr 14, 2024, 5:38 PM IST
അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
വിഷുക്കണി ഒരുക്കാൻ എഴുന്നേറ്റ സമയത്താണ് ആനക്കൂട്ടം കൃഷിയിടത്തിൽ നിൽക്കുന്ന കാര്യം മനസിലാക്കിയത്. തുടർന്ന് ആനക്കൂട്ടത്തെ ശബ്‌ദമുണ്ടാക്കി ഓടിക്കുകയായിരുന്നു. തെങ്ങും വാഴയും ഹെലിക്കോണിയ ഇനത്തിൽ പെടുന്ന പുഷ്‌പവും അടക്കം കൃഷി ചെയ്യുന്ന ആളാണ് അർജുനൻ.