മൂന്നാര്‍: ഇന്നലെ വൈകിട്ടോടെ കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പ വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സ്‌തംഭിപ്പിച്ചു. മൂന്നാറിൽ നിന്ന് കല്ലാർ എസ്‌റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്. വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം റോഡിനു നടുവിൽ പടയപ്പ നിലയുറപ്പിച്ചു.
ആനയുടെ ശ്രദ്ധ മാറിയ തക്കം നോക്കി വാഹനങ്ങളിൽ നിന്ന് ആളുകൾ പുറത്തിറങ്ങി. ഈ സമയം ആന വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ആന പാഞ്ഞടുത്തെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ള യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു.