കേരളം

kerala

ETV Bharat / state

കൃഷിയിടത്തിലെ കിണറില്‍ വീണ് കാട്ടാന; മയക്കുവെടി വച്ച് പിടികൂടണമെന്ന് നാട്ടുകാര്‍, രക്ഷപെടുത്താന്‍ വനംവകുപ്പ് ശ്രമം - elephant falls into well

ആനയെ രക്ഷപെടുത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്. സംഭവ സ്ഥലത്തേക്ക് അനിമല്‍ ആംബുലന്‍സ് എത്തിക്കാന്‍ വഴിയില്ലാത്തത് പ്രതിസന്ധി.

By ETV Bharat Kerala Team

Published : Apr 12, 2024, 10:11 AM IST

Updated : Apr 12, 2024, 11:29 AM IST

KOTHAMANGALAM WILD ELEPHANT  WILD ELEPHANT FALLS INTO WELL  കിണറില്‍ വീണ് കാട്ടാന  കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു
Wild elephant falls into well in Kothamangalam

Wild elephant falls into well in Kothamangalam

എറണാകുളം :കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു. കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെ കിണറ്റിൽ വീണ കൊമ്പനാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി.

മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നാട്ടുകാരുമായി ചർച്ച നടത്തുകയാണ്. അതേ സമയം സ്ഥിരം പ്രശ്‌നക്കാരനായ ഈ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ച് വഴിയുണ്ടാക്കി രക്ഷപ്പെടുത്താനായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

എന്നാൽ മയക്കുവെടി വച്ച് പിടി കൂടണമെന്ന ആവശ്യത്തിൽ നാട്ടുകാൾ ഉറച്ചു നിൽക്കുകയാണ്. വഴിയുണ്ടാക്കി ആനയെ പുറത്ത് എത്തിച്ചാൽ ആന ആക്രമണം നടത്തുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്. മയക്കുവെടിച്ച് പിടികൂടുന്നതിന് ഇവിടെ നിരവധി പ്രായോഗിക പ്രശ്‌നങ്ങളാണുള്ളത്. ആനിമൽ ആംബുലൻസ് ഉൾപ്പെടെ എത്തിക്കാനുള്ള വഴിയില്ല എന്നതാണ് പ്രധാന വെല്ലുവിളി.

നാട്ടുകാരെ വിശ്വാസത്തിലെടുത്ത് കിണർ ഇടിച്ച് ആനയെ രക്ഷപെടുത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. അതേസമയം കിണർ ഇടിച്ച് സ്വയം രക്ഷപ്പെടാൻ ആനം ശ്രമം തുടരുകയാണ്. സ്ഥിരമായി കാട്ടാന ശല്യം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുതണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. തടിച്ച് കൂടിയ നാട്ടുകാരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമവും പൊലീസ് തുടങ്ങി.

Last Updated : Apr 12, 2024, 11:29 AM IST

ABOUT THE AUTHOR

...view details