ഇടുക്കി:കാന്തല്ലൂരില്‍ റിസോര്‍ട്ടുകള്‍ക്ക് സമീപം ഇറങ്ങി കാട്ടാനകള്‍. കഴിഞ്ഞ ദിവസം വൈകുന്നേരമാണ്, കാന്തല്ലൂരിലെ റിസോര്‍ട്ടിന് സമീപം കാട്ടാനകള്‍ എത്തിയത്. ഈ സമയം റിസോര്‍ട്ടില്‍ വിനോദ സഞ്ചാരികള്‍ ഉണ്ടായിരുന്നു. റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള കൃഷി ഭൂമിയിലേയ്ക്ക് ഇറങ്ങിയ കാട്ടാനകള്‍ സഞ്ചാരികള്‍ക്ക് നേരെയും പാഞ്ഞടുത്തു.
മേഖലയില്‍ നിരവധി കര്‍ഷകരുടെ ആപ്പിള്‍ അടക്കമുള്ള കൃഷികളും നശിപ്പിച്ചു. നിലവില്‍ ആപ്പിള്‍ വിളവെടുപ്പ് കാലമായതിനാല്‍ വന്‍ നഷ്‌ടമാണ് നേരിട്ടിരിയ്ക്കുന്നത്. ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.