കേരളം

kerala

ETV Bharat / state

കലിതുള്ളി പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; നിലവിളിച്ച് ഭയന്നോടി തൊഴിലാളികള്‍: വീഡിയോ - WILD ELEPHANT ATTACK IN THRISSUR

ഹാരിസൺ മലയാളം പ്ലാൻ്റേഷനിലെ വാച്ചറും തൊഴിലാളികൾക്കും നേരെ പാഞ്ഞടുത്ത് കാട്ടാന. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

WILD ELEPHANT ATTACK  കാട്ടാന ആക്രമണം  ഹാരിസൺ മലയാളം പ്ലാൻ്റേഷൻ  WILD ELEPHANT IN THRISSUR
WILD ELEPHANT ATTACK IN THRISSUR (ETV Bharat)

By ETV Bharat Kerala Team

Published : Oct 29, 2024, 10:57 PM IST

തൃശൂർ:തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര ചൊക്കനയിലാണ് കാട്ടാന കൂട്ടം തൊഴിലാളിള്‍ക്ക് നേരെ പാഞ്ഞടുത്തത്. ഹാരിസൺ മലയാളം പ്ലാൻ്റേഷനിലെ വാച്ചറും തൊഴിലാളികളുമാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാട്ടാന ഓടിയെത്തിയതോടെ തൊഴിലാളികള്‍ ഓടി തൂക്കുപാലത്തിൽ കയറി. പാലത്തിൽ കയറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. കാട്ടാനയുടെ ശല്യം ഈയിടെയായി ഈ മേഖലയിൽ രൂക്ഷമായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ തൊഴിലാളികൾ ആനയെ കണ്ട് ഭയന്നോടി വീണു പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.

Also Read:അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; അംഗൻവാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു

ABOUT THE AUTHOR

...view details