കേരളം

kerala

ETV Bharat / state

നേര്യമംഗലത്ത് കാട്ടാന ആക്രമണം : കൂവ വിളവെടുപ്പിനിടെ വയോധികയെ ചവിട്ടിക്കൊന്നു - സ്‌ത്രീയെ ആന ചവിട്ടിക്കൊന്നു

നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

women dies in wild elephant attack  നേര്യമംഗലത്ത് കാട്ടാന ആക്രമണം  സ്‌ത്രീയെ ആന ചവിട്ടിക്കൊന്നു  wild elephant attack in ernakulam
women dies in wild elephant attack

By ETV Bharat Kerala Team

Published : Mar 4, 2024, 11:29 AM IST

Updated : Mar 4, 2024, 12:17 PM IST

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

എറണാകുളം : നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ്(70) മരിച്ചത്. കൂവ വിളവെടുപ്പിനിടെ ആന ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടര മണിയോടെയാണ് സംഭവം നടന്നത്. വീടിനോട് ചേർന്ന കൃഷിയിടത്തിൽ അപ്രതീക്ഷിതമായി കാട്ടാനയെത്തിയപ്പോൾ ഇന്ദിരയ്ക്ക് ഓടി മാറാൻ കഴിഞ്ഞില്ല (Women Dies In Wild Elephant Attack).

ഇതോടെയാണ് കാട്ടാന ഇന്ദിരയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടാന ശല്യത്തിനെതിരെ നാട്ടുകാർ സ്ഥിരമായി പ്രതിഷേധിക്കാറുള്ള പ്രദേശം കൂടിയാണിത്.

Last Updated : Mar 4, 2024, 12:17 PM IST

ABOUT THE AUTHOR

...view details