ഇടുക്കി :കാട്ടുപന്നിക്കൂട്ടം തട്ടി വീഴ്‌ത്തി സ്‌കൂട്ടർ യാത്രക്കാരി അബോധാവസ്ഥയിൽ. കാട്ടുപന്നിക്കൂട്ടം സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്ന് സ്‌കൂട്ടർ മറിഞ്ഞു ഗുരുതര പരുക്കേറ്റു. ബന്ധു വീട്ടിലെ കുഞ്ഞിന്‍റെ നൂലുകെട്ട് ചടങ്ങിനു പോകവേയാണ് ആനച്ചാൽ ഗോപാലകൃഷ്‌ണ ഭവനിൽ ധന്യ (38) അപകടത്തിൽപെട്ടത് (Wild Boars Herd Hit The Scooter ; Passenger ഗല Unconscious Stage) നിലവിൽ ഇവർ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണുള്ളത്. തലച്ചോറിൽ മൂന്നിടത്തു ഗുരുതരമായി പരുക്കേറ്റതിനാൽ വലത് കൈയുടെയും, കാലിന്‍റെയും ചലനശേഷിയെ ബാധിച്ചിട്ടുണ്ട്.
ബോധം വരുമ്പോൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടെന്നും പരുക്ക് ഭേദമാകാൻ ആഴ്‌ചകൾ വേണ്ടിവരുമെന്നും ഡോക്‌ടർമാർ അറിയിച്ചു. ടീ കമ്പനി മൃഗാശുപത്രിക്കു സമീപം വെച്ച് ബുധനാഴ്‌ച രാവിലെയാണ് ധന്യ അപകടത്തിൽപെട്ടത്. പത്തിലധികം കാട്ടുപന്നികൾ റോഡിലൂടെ വിരണ്ടോടിയെത്തി ധന്യയുടെ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിട്ടും നിലത്തു വീണ ധന്യയുടെ തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ധന്യഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്‌ഥയിൽ തുടരുകയാണ്.