ETV Bharat / entertainment

"സമ്മര്‍ദ്ദവും പിരിമുറുക്കങ്ങളും പരിഹരിക്കാനാകാത്ത വിടവ് സൃഷ്‌ടിച്ചു", എആർ റഹ്‌മാന്‍ വിവാഹമോചിതനാകുന്നു - AR RAHMAN SAIRA BANU SEPARATION

പരസ്‌പരം അഗാധമായ സ്‌നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളുമാണ് ആഎര്‍ റഹ്‌മാന്‍ സൈറ ദമ്പതികള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്‌ടിച്ചതെന്ന് വാര്‍ത്താക്കുറിപ്പ്. 29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുന്നു.

AR RAHMAN SAIRA BANU DIVORCE  AR RAHMAN DIVORCE  എആർ റഹ്‌മാന്‍ വിവാഹമോചിതനാകുന്നു  സൈറ ബാനു
AR Rahman Saira Banu separation (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 20, 2024, 10:29 AM IST

സംഗീത മാന്ത്രികൻ എആർ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയാനൊരുങ്ങുന്നത്. അഭിഭാഷക വന്ദന ഷായാണ് എആർ റഹ്‌മാന്‍റെയും സൈറയുടെയും വിവാഹമോചന വാർത്ത മാധ്യമങ്ങളെ അറിയിച്ചത്.

1995ലാണ് എആർ റഹ്‌മാനും സൈറയും വിവാഹിതരാകുന്നത്. ഇരുവർക്കുമിടയിൽ കുറച്ചു നാളുകളായി ആശയപരമായ ചേർച്ച ഇല്ലായ്‌മയും വൈകാരികമായ പൊരുത്തക്കേടുകളും ഉണ്ടായിരുന്നതായി അഭിഭാഷക വന്ദന ഷാ മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം റഹ്‌മാന്‍ സൈറ ദമ്പതികൾക്കിടയിൽ സ്നേഹ ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചിട്ടില്ലെന്നും അഭിഭാഷക വ്യക്‌തമാക്കിയിട്ടുണ്ട്.

AR Rahman Saira Banu divorce  AR Rahman divorce  എആർ റഹ്‌മാന്‍ വിവാഹമോചിതനാകുന്നു  സൈറ ബാനു
AR Rahman Saira Banu separation (ETV Bharat)

"വിഖ്യാത സംഗീതജ്ഞനായ അള്ളാഹ് റഖ റഹ്‌മാൻ്റെ ഭാര്യ സൈറയുടെ നിർദ്ദേശ പ്രകാരം ദമ്പതികൾ വേർപിരിയാനുള്ള തീരുമാനത്തെ കുറിച്ച് വന്ദന ഷായും അസോസിയേറ്റ്‌സും പ്രസ്‌താവന പുറപ്പെടുവിക്കുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം, സൈറ തൻ്റെ ഭർത്താവ് എആർ റഹ്‌മാനിൽ നിന്നും വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനം എടുത്തു.

വിവാഹ ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മര്‍ദ്ദത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പരസ്‌പരം അഗാധമായ സ്‌നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയലില്‍ പരിഹരിക്കാന്‍ ആകാത്ത വിടവ് സൃഷ്‌ടിച്ചതായി ഇരുവരും കണ്ടെത്തി. ഈ സമയത്ത് ആര്‍ക്കും ഇത് പരിഹരിക്കാൻ കഴിയില്ല.

കഠിനമായ വേദനയോടെയാണ് താൻ ഈ തീരുമാനം എടുക്കുന്നതെന്ന് സൈറ വ്യക്തമാക്കി. തൻ്റെ ജീവിതത്തിലെ ഈ ദുഷ്‌കരമായ അദ്ധ്യായം വെളിപ്പെടുത്തുന്നതിനാല്‍, വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് സൈറ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. "-ഇപ്രകാരമാണ് വന്ദന ഷായുടെ പ്രസ്‌തവനയില്‍ പറയുന്നത്.

മൂന്ന് മക്കളാണ് എആര്‍ റഹ്‌മാന്‍ സൈറ ദമ്പതികള്‍ക്ക്. ഖദീജ റഹ്‌മാന്‍, റഹീമ റഹ്‌മാന്‍, എആര്‍ അമീൻ എന്നിവരാണ് മക്കള്‍. മാതാപിതാക്കളുടെ വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണം അറിയിച്ച് മകന്‍ എആര്‍ അമീനും രംഗത്തെത്തി.

തങ്ങളുടെ കുടുംബത്തിന്‍റെ സ്വകാര്യ ജീവിതത്തെ മാനിച്ചുകൊണ്ടുള്ള സമീപനം എല്ലാരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് എആർ അമീന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അമീനിന്‍റെ പ്രതികരണം.

AR Rahman son post (ETV Bharat)

"ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മനസ്സിലാക്കിയതിന് നന്ദി."- ഇപ്രകാരമാണ് എആര്‍ അമീര്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.

അടുത്തിടെയാണ് എആര്‍ റഹ്‌മാന്‍റെ സഹോദരിയുടെ മകനും നടനും സംഗീതജ്ഞനുമായ ജിവി പ്രകാശും ഗായിക സൈന്ധവിയും വിവാഹമോചിതരായത്.

Also Read: ദുബായ് തെരുവിൽ 'മാ തുജെ സലാം' പാടി ആരാധിക; വീഡിയോ പകർത്തി എ ആർ റഹ്‌മാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.