പത്തനംതിട്ട: ഭർത്താവ് തലക്കടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തു. റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ ശാന്ത (50) യാണ് പമ്പ പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ ഭർത്താവ് രത്നാകരൻ (53) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് വീടിന്‍റെ അടുക്കളയിൽ കിടന്ന വിറകുകഷണം എടുത്ത് ശാന്ത രത്നാകരന്‍റെ തലയ്ക്കും മുഖത്തും പലതവണ അടിക്കുകയായിരുന്നു. രാത്രി 10 മണിക്ക് ശേഷമാണ് സംഭവം.