തിരുവനന്തപുരം :സംസ്ഥാനത്ത് വേനൽ കടുത്തു (Summer Has Become Severe). മാർച്ച് 30 വരെ തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് വേനൽ കടുക്കുന്നു; ജില്ലകളില്‍ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് - Weather updates Kerala - WEATHER UPDATES KERALA
മീനച്ചൂടിൽ വെന്തുരുകി കേരളം. താപവില സാധരണയേക്കാൾ ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Summer Has Become Severe
Published : Mar 27, 2024, 8:46 AM IST
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് രണ്ട് ജില്ലകളിൽ മാത്രമാണ് നേരിയ മഴയ്ക്ക് സാധ്യത ഉള്ളത്. ഇന്നും നാളെയും ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.