കേരളം

kerala

ETV Bharat / state

കേരളത്തില്‍ മഴ ശക്തം; മൂന്നിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് - WEATHER UPDATES IN KERALA

കേരളത്തില്‍ വീണ്ടും ശക്തി പ്രാപിച്ച് മഴ. എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.

RAIN UPDATES TODAY  Kerala Rain News  കേരളം മഴ മുന്നറിയിപ്പ്  കേരളത്തില്‍ ശക്തമായ മഴ
Rain Updates Kerala (ETV Bharat)

By ETV Bharat Kerala Team

Published : Nov 16, 2024, 6:57 AM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാകും ഇന്ന് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിലും 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാം. ഈ സാഹചര്യത്തില്‍ മൂന്നിടങ്ങളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം: ശക്തമായ മഴ ലഭിക്കുന്ന സമയത്തുണ്ടാകുന്ന ഇടിമിന്നല്‍ വളരെ അപകടകാരിയാണ്. അതുകൊണ്ട് ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുതുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതയിടങ്ങളിലേക്ക് മാറി നില്‍ക്കണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഏറെ അപകടകരമാണ്. ശക്തമായ മഴയുള്ളപ്പോള്‍ വീടിന്‍റെ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതിരിക്കുക. ഇടിമിന്നല്‍ സമയത്ത് വീട്ടുപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഈ സമയങ്ങളിലെ ഉപകരണങ്ങളുമായുള്ള സാമീപ്യം കുറയ്‌ക്കുക.

Also Read:ഒന്നല്ല, രണ്ട് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിയോടുകൂടി മഴയെത്തും, ഇന്നും നാളയും മഴ മുന്നറിയിപ്പ്

ABOUT THE AUTHOR

...view details