കേരളം

kerala

ETV Bharat / state

അറബിക്കടലിൽ കേരളത്തിനരികെ ന്യൂനമർദ്ദം ; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് മഴ തുടരും - Weather Update In Kerala

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്  ന്യൂനമർദ്ദം  LOW PRESSURE IN ARABIAN SEA  ചുഴലിക്കാറ്റ് മുന്നറിയിപ്പ്
Low pressure in Arabian Sea Near Kerala (ETV Bharat)

By ETV Bharat Kerala Team

Published : May 24, 2024, 1:16 PM IST

Updated : May 24, 2024, 2:19 PM IST

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് (ETV Bharat)

ഇടുക്കി : തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടു. ന്യൂനമർദത്തിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് അറിയിപ്പുണ്ട്. മഴ ഇന്ന് മുതൽ നാളെ വരെ ശക്തമായി തുടരാനും സാധ്യതയുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. മെയ് 25- ന് രാവിലെയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായും വൈകുന്നേരത്തോടെ ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ട്. തുടർന്ന് മെയ് 26- ന് രാത്രിയോടെ ബംഗ്ലാദേശ് - പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് അറിയിപ്പ്. അതേസമയം മഴ മുന്നറിയിപ്പുകളിൽ മാറ്റമുണ്ട്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നുണ്ട്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Also Read :സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - Weather Update In Kerala

Last Updated : May 24, 2024, 2:19 PM IST

ABOUT THE AUTHOR

...view details